ബാബര്‍ അസമിന് അര്‍ദ്ധ സെഞ്ചുറി; റണ്‍റേറ്റ് ലക്ഷ്യമിടാതെ പാക്കിസ്ഥാന്‍റെ മെല്ലെപ്പോക്ക്

Published : Jul 05, 2019, 04:37 PM ISTUpdated : Jul 05, 2019, 04:39 PM IST
ബാബര്‍ അസമിന് അര്‍ദ്ധ സെഞ്ചുറി; റണ്‍റേറ്റ് ലക്ഷ്യമിടാതെ പാക്കിസ്ഥാന്‍റെ മെല്ലെപ്പോക്ക്

Synopsis

സെമിയിലെത്താന്‍ ബംഗ്ലാദേശിനെതിരെ കൂറ്റന്‍ ജയം വേണ്ട പാക്കിസ്ഥാന് സാവധാനം മുന്നേറുന്നു.

ലണ്ടന്‍: ലോകകപ്പ് സെമിയിലെത്താന്‍ ബംഗ്ലാദേശിനെതിരെ കൂറ്റന്‍ ജയം വേണ്ട പാക്കിസ്ഥാന്‍ സാവധാനം മുന്നേറുന്നു. 25 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 115 റണ്‍സെന്ന നിലയിലാണ് പാക്കിസ്ഥാന്‍. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട് ബാബര്‍ അസമും(57) ഇമാം ഉള്‍ ഹഖും(40) ആണ് ക്രീസില്‍. 31 പന്തില്‍ 13 റണ്‍സെടുത്ത ഫഖര്‍ സമാനെ സൈഫുദീന്‍ പുറത്താക്കി. 

ടോസ് നേടിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് 300 റണ്‍സില്‍ കൂടുതല്‍ വ്യത്യാസത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ മാത്രമെ പാക്കിസ്ഥാന് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. മാറ്റമില്ലാതെയാണ് പാക്കിസ്ഥാന്‍ കളിക്കുന്നത്. ബംഗ്ലാദേശ് രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 

PREV
click me!

Recommended Stories

ക്ലാസിക് സൂപ്പര്‍ ഓവര്‍; ക്രിക്കറ്റിന്‍റെ തറവാടുമുറ്റത്ത് ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ്
കങ്കാരുക്കളെ അടിച്ചോടിച്ച് ജേസണ്‍ റോയി; അനായാസം കലാശക്കൊട്ടിന് ഇംഗ്ലീഷ് പട