മഴ ചതിച്ചു; പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

Published : Jun 07, 2019, 08:31 PM ISTUpdated : Jun 07, 2019, 08:41 PM IST
മഴ ചതിച്ചു; പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

Synopsis

ലോകകപ്പില്‍ പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചു. 

ബ്രിസ്റ്റോള്‍: കനത്ത മഴയ്‌ക്കും നീണ്ട കാത്തിരിപ്പിനുമൊടുവില്‍ ലോകകപ്പില്‍ പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചു. ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ് രാത്രി എട്ടേകാലോടെ വേണ്ടെന്ന് വെച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്‍റ് ലഭിച്ചു.

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ലങ്ക പോയിന്‍റ് നേടുന്നത് ഇതാദ്യമാണ്. ഇതിന് മുന്‍പ് ഏഴ് തവണ ഏറ്റുമുട്ടിയപ്പോള്‍ ലങ്ക പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ മത്സരത്തോടെ പോയിന്‍റ് പട്ടികയില്‍ ശ്രീലങ്ക മൂന്നും പാക്കിസ്ഥാന്‍ നാലാമതുമെത്തി. മൂന്ന് മത്സരങ്ങളില്‍ ഓരോ ജയമാണ് ഇരു ടീമുകള്‍ക്കുമുള്ളത്. 

PREV
click me!

Recommended Stories

ക്ലാസിക് സൂപ്പര്‍ ഓവര്‍; ക്രിക്കറ്റിന്‍റെ തറവാടുമുറ്റത്ത് ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ്
കങ്കാരുക്കളെ അടിച്ചോടിച്ച് ജേസണ്‍ റോയി; അനായാസം കലാശക്കൊട്ടിന് ഇംഗ്ലീഷ് പട