സ്വപ്‌ന ഫോം തുടര്‍ന്ന് ഷാക്കിബ്; അഫ്‌ഗാനെതിരെയും അര്‍ദ്ധ സെഞ്ചുറി

Published : Jun 24, 2019, 05:05 PM IST
സ്വപ്‌ന ഫോം തുടര്‍ന്ന് ഷാക്കിബ്; അഫ്‌ഗാനെതിരെയും അര്‍ദ്ധ സെഞ്ചുറി

Synopsis

ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ ഷാക്കിബ് അല്‍ ഹസന് അഫ്‌ഗാനെതിരെയും അര്‍ദ്ധ സെഞ്ചുറി.

സതാംപ്‌ടണ്‍: ലോകകപ്പില്‍ മികച്ച ഫോം തുടരുന്ന ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ ഷാക്കിബ് അല്‍ ഹസന് അഫ്‌ഗാനെതിരെയും അര്‍ദ്ധ സെഞ്ചുറി. 66 പന്തിലാണ് ഷാക്കിബ് അര്‍ദ്ധ സെഞ്ചുറി തികച്ചത്. 28 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 139 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. ഷാക്കിബിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഷ്‌ഫിഖുര്‍ റഹീമാണ് ക്രീസില്‍. 

ലിറ്റന്‍ ദാസും തമീം ഇക്‌ബാലുമാണ് പുറത്തായ ബംഗ്ലാദേശ് ബാറ്റ്സ്‌മാന്‍മാര്‍. അഞ്ചാം ഓവറില്‍ മുജീബ് ഉര്‍ റഹ്‌മാനാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. 17 പന്തില്‍ 16 റണ്‍സെടുത്ത ലിറ്റണെ ഷാഹിദിയുടെ കൈകളിലെത്തിച്ചു. ഷാക്കിബിനൊപ്പം തമീം ഇക്‌ബാല്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും 17-ാം ഓവറില്‍ മുഹമ്മദ് നബി ബ്രേക്ക് ത്രൂ നല്‍കി. 53 പന്തില്‍ 36 റണ്‍സെടുത്ത തമീം ബൗള്‍ഡാവുകയായിരുന്നു. 

PREV
click me!

Recommended Stories

ക്ലാസിക് സൂപ്പര്‍ ഓവര്‍; ക്രിക്കറ്റിന്‍റെ തറവാടുമുറ്റത്ത് ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ്
കങ്കാരുക്കളെ അടിച്ചോടിച്ച് ജേസണ്‍ റോയി; അനായാസം കലാശക്കൊട്ടിന് ഇംഗ്ലീഷ് പട