ലങ്കയ്‌ക്ക് മോശം തുടക്കം; ഫെര്‍ണാണ്ടോയ്‌ക്ക് അര്‍ദ്ധ സെഞ്ചുറി നഷ്ടം

Published : Jun 21, 2019, 04:45 PM ISTUpdated : Jun 21, 2019, 04:48 PM IST
ലങ്കയ്‌ക്ക് മോശം തുടക്കം; ഫെര്‍ണാണ്ടോയ്‌ക്ക് അര്‍ദ്ധ സെഞ്ചുറി നഷ്ടം

Synopsis

മികച്ച രീതിയില്‍ ബാറ്റ് വീശിയിരുന്ന ഫെര്‍ണാണ്ടോയെ അര്‍ദ്ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ മാര്‍ക്ക് വുഡ് പുറത്താക്കി.

ലീഡ്‌സ്: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്‌ക്ക് മോശം തുടക്കം. ലങ്കയ്ക്ക് 62 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ദിമുത് കരുണരത്‌നെ ഒരു റണ്‍സിനും കുശാല്‍ പെരേര രണ്ട് റണ്ണിലും പുറത്തായപ്പോള്‍ മൂന്നാമന്‍ അവിഷ്‌ക ഫെര്‍ണാണ്ടോ മാത്രമാണ് തിളങ്ങിയത്.

എന്നാല്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയിരുന്ന ഫെര്‍ണാണ്ടോയെ അര്‍ദ്ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ മാര്‍ക്ക് വുഡ് പുറത്താക്കി. 39 പന്തില്‍ 49 റണ്‍സാണ് താരം നേടിയത്. വുഡിനെ അപ്പര്‍കട്ടിന് ശ്രമിച്ച താരം തേഡ്-മാനില്‍ ആദില്‍ റഷീദിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

22 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 92 റണ്‍സെന്ന നിലയിലാണ് ലങ്ക. കുശാല്‍ മെന്‍ഡിസും(28) എയ്‌ഞ്ചലോ മാത്യൂസുമാണ്(11) ക്രീസില്‍.

PREV
click me!

Recommended Stories

ക്ലാസിക് സൂപ്പര്‍ ഓവര്‍; ക്രിക്കറ്റിന്‍റെ തറവാടുമുറ്റത്ത് ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ്
കങ്കാരുക്കളെ അടിച്ചോടിച്ച് ജേസണ്‍ റോയി; അനായാസം കലാശക്കൊട്ടിന് ഇംഗ്ലീഷ് പട