രോമാഞ്ചം ഈ ടീം; അത്ഭുതമായി ബിബിസിയുടെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ഇലവന്‍

By Web TeamFirst Published Jun 15, 2019, 10:56 PM IST
Highlights

ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും എക്കാലത്തെയും മികച്ച ഏകദിന ഇലവനുകളെ തെരഞ്ഞെടുത്ത് ബിബിസി സ്‌പോര്‍ട്‌സ്. 

ലണ്ടന്‍: ഇന്ത്യ- പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടത്തിന് മുന്‍പ് ഇരു ടീമുകളുടെയും എക്കാലത്തെയും മികച്ച ഏകദിന ഇലവനുകളെ തെരഞ്ഞെടുത്ത് ബിബിസി സ്‌പോര്‍ട്‌സ്. വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ടീം ഇലവനുകളെ തെരഞ്ഞെടുത്തത്. 

രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയുടെ വിജയശില്‍പിയായ, അടുത്തിടെ വിരമിച്ച യുവ്‌രാജ് സിംഗ് ഇന്ത്യന്‍ ഇലവനില്‍ ഇടംപിടിച്ചു. രോഹിത് ശര്‍മ്മയും വീരേന്ദര്‍ സെവാഗുമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ കോലിയെത്തുമ്പോള്‍ സച്ചിന്‍ നാലാമതുണ്ട്. അഞ്ചാമത് യുവിയും ആറാമത് എം എസ് ധോണിയും എഴാമത് കപില്‍ ദേവുമാണ്.

അനില്‍ കുംബ്ലയും ഹര്‍ഭജന്‍ സിംഗും സ്‌പിന്നര്‍മാരായി ഇടംപിടിച്ചപ്പോള്‍ സഹീര്‍ ഖാനും ജസ്‌പ്രീത് ബുമ്രയുമാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. 

ഇന്ത്യന്‍ ഇലവന്‍

രോഹിത് ശര്‍മ്മ, വീരേന്ദര്‍ സെവാഗ്, വിരാട് കോലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യുവ്‌രാജ് സിംഗ്, എം എസ് ധോണി, കപില്‍ ദേവ്, ഇനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, ജസ്‌പ്രീത് ബുമ്ര.

പാക്കിസ്ഥാന്‍ ഇലവന്‍

സയ്യിദ് അന്‍വര്‍, ഷാഹിദ് അഫ്രിദി, ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസഫ്, ജാവേദ് മിയാന്‍ദാദ്, ഇമ്രാന്‍ ഖാന്‍, മൊയിന്‍ ഖാന്‍, വസീം അക്രം, സാഖ്‌ലൈന്‍ മുഷ്‌താഖ്, വഖാര്‍ യൂനിസ്, ഷൊയൈബ് അക്‌തര്‍.

The readers were asked to vote for their all-time India and Pakistan ODIs.

The results are below. But who would win in a match between these two?

Reply using

You can still vote for your XIs!
🇮🇳 https://t.co/KnQIwQwBko
🇵🇰 https://t.co/ui8Xk6Mcvo pic.twitter.com/TvcBNkjhnG

— Test Match Special (@bbctms)
click me!