ഇന്ത്യ- ഓസ്ട്രേലിയ മത്സരം കാണാനെത്തിയവർക്ക് ​ഗ്രൗണ്ടിന് പുറത്ത് സർപ്രൈസ് ഒരുക്കി ബ്രിട്ടീഷുകാരൻ - വീഡിയോ

Published : Jun 12, 2019, 03:29 PM IST
ഇന്ത്യ- ഓസ്ട്രേലിയ മത്സരം കാണാനെത്തിയവർക്ക് ​ഗ്രൗണ്ടിന് പുറത്ത് സർപ്രൈസ് ഒരുക്കി ബ്രിട്ടീഷുകാരൻ - വീഡിയോ

Synopsis

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ കളി കാണാൻ എത്തിയ ആരാധകർക്ക് ഭേൽപുരി വിളമ്പി ഏവരുടേയും കയ്യടി നേടുകയായിരുന്നു ഒരു ബ്രിട്ടീഷ് മുത്തച്ഛൻ. 

ഒവൽ: ഇന്ത്യ- ഓസ്ട്രേലിയ മത്സരം കാണാനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് രുചിയൂറുന്നൊരു കാഴ്ച്ചയായിരുന്നു ഇം​ഗ്ലണ്ടിലെ ഒവൽ സ്റ്റേഡിയത്തിന് പുറത്ത് ഒരുക്കിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ കളി കാണാൻ എത്തിയ ആരാധകർക്ക് ഭേൽപുരി വിളമ്പി ഏവരുടേയും കയ്യടി നേടുകയായിരുന്നു ഒരു ബ്രിട്ടീഷ് മുത്തച്ഛൻ. ഞായറാഴ്ചയായിരുന്നു ഇന്ത്യ- ഒസ്ട്രേലിയ മത്സരം.

ഇന്ത്യൻ ന​ഗരങ്ങളിൽ മാത്രം കണ്ടുവരുന്ന രീതിയിൽ പച്ചക്കറികൾ മുറിച്ചിട്ട് ഭേൽപുരിയും പോപ്പ് കോണുമാണ് മുത്തച്ഛൻ തയ്യാറാക്കുന്നത്. ലണ്ടൻ തെരുവിൽ ഇന്ത്യൻ വിഭവം ഉണ്ടാക്കി വിൽക്കുന്ന ബ്രിട്ടീഷ് മുത്തച്ഛന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. ബോളിവുഡ് നടൻ അമിതാബ് ബച്ചനും ഈ ബ്രിട്ടീഷ് മുത്തച്ചന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം