തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി; നേട്ടങ്ങളുടെ നെറുകയില്‍ മോര്‍ഗന്‍

Published : May 30, 2019, 05:52 PM ISTUpdated : May 30, 2019, 05:58 PM IST
തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി; നേട്ടങ്ങളുടെ നെറുകയില്‍ മോര്‍ഗന്‍

Synopsis

ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലീഷ് കുപ്പായത്തില്‍ മോര്‍ഗന്‍ മാജിക്. ഇംഗ്ലണ്ടിനായി 200-ാം ഏകദിനം കളിച്ച മത്സരത്തില്‍ മോര്‍ഗന് ചരിത്ര നേട്ടം. 

ഓവല്‍: ലോകകപ്പ് ഉദ്‌ഘാടന മത്സരത്തില്‍ കരിയറിലെ സുപ്രധാന നേട്ടങ്ങള്‍ സ്വന്തമാക്കി ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്നിംഗ്‌സിനിടെ മോര്‍ഗന്‍ ഏകദിനത്തില്‍ 7000 റണ്‍സ് തികച്ചു. 

കരിയറിലെ 223-ാം ഏകദിനത്തിലാണ് ഈ നേട്ടത്തിലെത്തിയതെങ്കിലും മോര്‍ഗന്‍റെ 200-ാം ഏകദിനമായിരുന്നു ഇംഗ്ലീഷ് കുപ്പായത്തില്‍. നേരത്തെ അയര്‍ലന്‍ഡിനായി 23 ഏകദിനങ്ങള്‍ മോര്‍ഗന്‍ കളിച്ചിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടിനായി 200 ഏകദിനം കളിക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലുമെത്തി മത്സരത്തില്‍ ഓയിന്‍ മോര്‍ഗന്‍. 197 ഏകദിനം കളിച്ചിട്ടുള്ള പോള്‍ കോളിംഗ്‌വുഡാണ് ഇംഗ്ലണ്ട് താരങ്ങളില്‍ രണ്ടാം സ്ഥാനത്ത്. 6290 റണ്‍സുമായി ഇംഗ്ലണ്ടിന്‍റെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ കൂടിയാണ് മോര്‍ഗന്‍

ഇംഗ്ലീഷ് കുപ്പായത്തിലെ ഇരുനൂറം ഏകദിനത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗാണ് മോര്‍ഗന്‍ കാഴ്‌ചവെച്ചത്. ജേസന്‍ റോയി പുറത്തായശേഷം 19-ാം ഓവറില്‍ ക്രീസിലെത്തിയ ഇംഗ്ലീഷ് നായകന്‍ 50 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. മോര്‍ഗന്‍റെ 46-ാം ഏകദിന അര്‍ദ്ധ സെഞ്ചുറിയാണിത്. താഹിറിന്‍റെ 37-ാം ഓവറില്‍ മര്‍ക്രാമിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താകുമ്പോള്‍ 60 പന്തില്‍ 57 റണ്‍സെടുത്തിരുന്നു മോര്‍ഗന്‍. നാല് ഫോറും മൂന്ന് സിക്സും മോര്‍ഗന്‍ നേടി. 
 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം