ടീം ഇന്ത്യ മാഞ്ചസ്റ്ററില്‍; ഊഷ്‌മള സ്വീകരണം; ധോണിക്ക് സര്‍പ്രൈസ്

Published : Jul 08, 2019, 12:34 PM ISTUpdated : Jul 08, 2019, 12:39 PM IST
ടീം ഇന്ത്യ മാഞ്ചസ്റ്ററില്‍; ഊഷ്‌മള സ്വീകരണം; ധോണിക്ക് സര്‍പ്രൈസ്

Synopsis

മുന്‍ നായകനും സീനിയര്‍ താരവുമായ എം എസ് ധോണിക്കായിരുന്നു ആരാധകരുടെ കൂടുതല്‍ കയ്യടി.

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന ആദ്യ സെമി പോരാട്ടം നാളെയാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ന്യുസിലന്‍ഡിനെ ഇന്ത്യ നേരിടും. അഭിമാന പോരാട്ടത്തിനായി ടീം ഇന്ത്യ മാഞ്ചസ്റ്ററിലെത്തി.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിന് ഉജ്ജ്വല സ്വീകരണമാണ് ആരാധകര്‍ മാഞ്ചസ്റ്ററിലൊരുക്കിയത്. എന്നാല്‍ ഞായറാഴ്‌ച 38-ാം ജന്‍മദിനം ആഘോഷിച്ച മുന്‍ നായകനും സീനിയര്‍ താരവുമായ എം എസ് ധോണിക്കായിരുന്നു ആരാധകരുടെ കൂടുതല്‍ കയ്യടി. ധോണിയെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ആരാധകര്‍ വരവേറ്റത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്. ലോകകപ്പില്‍ ഇതിനകം അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ശ്രദ്ധാകേന്ദ്രം. എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 647 റണ്‍സാണ് ഹിറ്റ്‌മാന്‍റെ സമ്പാദ്യം. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം