'എന്തൊരു സാമ്യം', കപില്‍ ദേവായി രണ്‍വീര്‍ സിംഗ്; തരംഗമായി 83 ന്‍റെ ഫസ്റ്റ് ലുക്ക്

Published : Jul 06, 2019, 01:23 PM ISTUpdated : Jul 06, 2019, 05:08 PM IST
'എന്തൊരു സാമ്യം', കപില്‍ ദേവായി രണ്‍വീര്‍ സിംഗ്; തരംഗമായി 83 ന്‍റെ ഫസ്റ്റ് ലുക്ക്

Synopsis

ലോകകിരീട നേടിയ അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവായാണ് ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് എത്തുന്നത്.  

ന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളീവുഡ് ചിത്രം 83 ന്‍റെ ആദ്യ പോസ്റ്റര്‍ എത്തി. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന രണ്‍വീര്‍ സിംഗിന്‍റെ ഫസ്റ്റ് ലുക്കാണ് പുറത്തു വിട്ടത്. ചിത്രത്തില്‍ ലോകകിരീടം നേടിയ അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവായാണ് രണ്‍വീര്‍ സിംഗ് എത്തുന്നത്. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

കപില്‍ ദേവുമായി അസാമാന്യ സാദൃശ്യമാണ് പുറത്തു വിട്ട ചിത്രത്തില്‍ രണ്‍വീറിന്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ രണ്‍വീറിന്‍റെ നായികയായി എത്തുന്നത്. കപില്‍ ദേവിന്‍റെ ഭാര്യയുടെ റോളിലാണ് താരം എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വരവേല്‍പ്പാണ് പുറത്തുവിട്ട ചിത്രത്തി ലഭിക്കുന്നത്. 

 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം