ഇതാ, ലോകകപ്പ് ഇടവേളകളില്‍ ക്രിക്കറ്റ് സംസാരിക്കുന്ന അഞ്ച് സുന്ദരികള്‍

By Web TeamFirst Published May 30, 2019, 7:13 PM IST
Highlights

ക്രിക്കറ്റ് ആവേശത്തോളം സ്വീകാര്യതയുണ്ട് കളിയിടവേളകളിലെ ചര്‍ച്ചകള്‍ക്ക്. ലോകകപ്പിലെ ചര്‍ച്ചകള്‍ക്കുള്ള അഞ്ച് സുന്ദരികളെ പരിചയപ്പെടാം. സൈനബ് അബ്ബാസ് , റിഥിമ പതക്, എല്‍മ സ്മിത്ത്, പിയ ജനത്തുള്‍, മായന്ദി ലാംഗര്‍.ലോകകപ്പ് ക്രിക്കറ്റ് ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന അഞ്ചു സുന്ദരികള്‍.

ക്രിക്കറ്റ് ആവേശത്തോളം സ്വീകാര്യതയുണ്ട് കളിയിടവേളകളിലെ ചര്‍ച്ചകള്‍ക്ക്. ലോകകപ്പിലെ ചര്‍ച്ചകള്‍ക്കുള്ള അഞ്ച് സുന്ദരികളെ പരിചയപ്പെടാം. സൈനബ് അബ്ബാസ് , റിഥിമ പതക്, എല്‍മ സ്മിത്ത്, പിയ ജനത്തുള്‍, മായന്തി ലാംഗര്‍. ഇവരാണ് ലോകകപ്പ് ക്രിക്കറ്റ് ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന അഞ്ചു സുന്ദരികള്‍. മത്സരങ്ങള്‍ക്ക് മുമ്പും കളിയിടവേളകളിലും മത്സര ശേഷവുള്ള ചര്‍ച്ചകളുടെ കടിഞ്ഞാണ്‍ ഇവരുടെ കൈകളില്‍ ഭദ്രം. ടൂര്‍ണമെന്റിലെ താരങ്ങളുടെ അഭിമുഖങ്ങള്‍, വേദിയുടെ വിശേഷങ്ങള്‍, കളി നടക്കുന്ന നഗരത്തിന്റെ പ്രത്യേകതകള്‍ എല്ലാം ഇവരിലൂടെയായാരിക്കും പ്രേക്ഷകരിലെത്തുക.

സൈനബ് അബ്ബാസ്, ലഹോറുകാരിയായ പാക് സുന്ദരി. ലോകകപ്പിനായി തെരഞ്ഞെടുത്ത് മൂന്ന് വനിതാ അവതാരികയില്‍ ഒരാള്‍. പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗിലെ സ്ഥിരം അവതാരിക. ഇംഗ്ലീഷും ഉറുദുവും സുന്ദരമായി വഴങ്ങും. മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയില്‍ എംബിഎ ബിരുദവുമുണ്ട്. ഇന്ത്യയില്‍ നിന്ന് രണ്ടുപേരുണ്ട് അവതാരികമാരായിട്ട്. മുംബൈ സ്വദേശി റിഥിമ പതകും ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ മായന്തി ലാംഗറും. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ റിഥിമ ഐസിസിയുടെ ഒദ്യോഗിക പട്ടികയില്‍ ഇടം പിടിച്ച അവതാരികയാണ്. ലോകകപ്പിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ സംഗമത്തില്‍ ചര്‍ച്ച നയിച്ചതും ഈ മുംബൈക്കാരി.

മായന്തി പക്ഷേ മത്സരങ്ങളുടെ സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ സ്പോട്സിന്റെ ഔദ്യോഗിക അവതാരികയാണ്. 2011, 2015 പല ലോകകപ്പ് ചര്‍ച്ചകളും നയിച്ച മായന്തിക്കിത് മൂന്നാം ലോകകപ്പ്. ദക്ഷിണാഫ്രിക്കകാരിയായ എല്‍മ സ്മിത്താണ് മറ്റൊരാള്‍. 2011ല്‍ റഗ്ബി ലോകകപ്പില്‍ അവതാരികയായി ശ്രദ്ധ പിടിച്ചുപറ്റി. സൂപ്പര്‍ സ്പോടസ് ചാനലിന്റെ ക്രിക്കറ്റ് ചര്‍ച്ചകള്‍ നയിക്കുന്നത് എല്‍മയാണ്. താരങ്ങളുടേയും ആരാധകരുടേയും അഭിമുഖങ്ങളുടെ ചുമതല മുന്‍ റേഡിയോ ജോക്കി കൂടിയായ എല്‍മയ്ക്കാണ്.

മിസ് ബംഗ്ലാദേശ് ആയിരുന്ന പിയ ജനത്തുള്ളും ലോകകപ്പിനെത്തുന്നുണ്ട്. 2008 മുതല്‍ ടെലിവിഷന്‍ അവതാരകയായി സജീവമായ പിയ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഐസിസിയുടെ ഒദ്യോഗിക പട്ടികയില്‍ ഇടംപിടിച്ചില്ലെങ്കിലും ബംഗ്ലാദേശ് ചാനലുകള്‍ക്ക് വേണ്ടി പരിപാടികള്‍ അവതരിപ്പിക്കുന്നത് പിയ ആണ്.

click me!