ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത്

Published : Jun 26, 2019, 08:40 PM ISTUpdated : Jun 26, 2019, 09:34 PM IST
ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത്

Synopsis

ലോകകപ്പിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ  ഒന്നാംസ്ഥാനത്തെത്തിച്ചത്. 

ലണ്ടന്‍: ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍  123 പോയന്‍റുകളുമായി ഇന്ത്യ ഒന്നാമതെത്തി. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ ഒന്നാംസ്ഥാനത്തെത്തിച്ചത്. ഇതോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് വീണു.

ഇംഗ്ലണ്ടിന് 122 പോയിന്‍റാണ് ഉള്ളത്. ലോകകപ്പിലേറ്റ പരാജയങ്ങളാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ലോകകപ്പില്‍ മികച്ച പ്രകടനം തുടരുന്ന ന്യൂസിലന്റാണ് 116 പോയന്‍റുകളുമായി മൂന്നാം സ്ഥാനത്ത്. റാങ്കിംഗില്‍ ഓസ്ട്രേലിയ നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണ്.  
 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം