പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍; അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്ത് ബുമ്ര

Published : Jul 09, 2019, 07:15 PM ISTUpdated : Jul 09, 2019, 09:32 PM IST
പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍; അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്ത് ബുമ്ര

Synopsis

ഇരുപത്തിയഞ്ചുപേരെ മാത്രം ഫോളോ ചെയ്തിരുന്ന ബുമ്രയുടെ ഫോളെ ലിസ്റ്റിലെ ഏക നടി അനുപമ പരമേശ്വരന്‍ മാത്രമായിരുന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും നടി അനുപമ പരമേശ്വരനും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ട്വിറ്ററില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. 

ഇരുപത്തിയഞ്ചുപേരെ മാത്രം ഫോളോ ചെയ്തിരുന്ന ബുമ്രയുടെ ട്വിറ്റര്‍ ഫോളോ ലിസ്റ്റിലെ ഏക നടി അനുപമ പരമേശ്വരന്‍ മാത്രമായിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ താനും ബുമ്രയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും അനുപമ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.

ഇരുവരും പ്രണയത്തിലാണെന്ന ചര്‍ച്ചകള്‍ക്ക് ചൂടേറുമ്പോള്‍ അനുപമയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബുമ്ര. ഇപ്പോള്‍ 24 പേരെ മാത്രമാണ് ബുമ്ര ഫോളോ ചെയ്യുന്നത്. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം