നോട്ടിംഗ്ഹാമില്‍ തകര്‍ത്തു പെയ്യുന്ന മഴയോട് കേദാര്‍ ജാദവിന് ഒന്നേ പറയാനുള്ളു-വീഡിയോ

By Web TeamFirst Published Jun 13, 2019, 5:22 PM IST
Highlights

ഈ സാഹചര്യത്തില്‍ ട്രെന്റ്ബ്രിഡ്ജിലെ ഗ്രൗണ്ടിലിറങ്ങി ഇന്ത്യന്‍ താരം കൈകൂപ്പി പറയുന്നത് ഇതാണ്, ഇവിടെയല്ല, ഞങ്ങളുടെ നാടായ മഹാരാഷ്ട്രയില്‍ പോയി പെയ്യൂ

നോട്ടിംഗ്ഹാം: ലോകകപ്പില്‍ മഴക്കളി തുടരുകയാണ്. ഏറ്റവും ഒടുവിലായി ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരമാണ് മഴമൂലം വൈകുന്നത്. ഇതുവരെ മൂന്ന് മത്സരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച ലോകകപ്പില്‍ ഇന്നത്തെ ഇന്ത്യ-ന്യൂസിലന്‍‍ഡ് മത്സരം നടക്കുമോ എന്ന് ഇതുവരെ പറയാറായിട്ടുമില്ല.

ഈ സാഹചര്യത്തില്‍ ട്രെന്റ്ബ്രിഡ്ജിലെ ഗ്രൗണ്ടിലിറങ്ങി ഇന്ത്യന്‍ താരം കൈകൂപ്പി പറയുന്നത് ഇതാണ്, ഇവിടെയല്ല, ഞങ്ങളുടെ നാടായ മഹാരാഷ്ട്രയില്‍ പോയി പെയ്യൂ, വരള്‍ച്ചകൊണ്ട് കഷ്ടപ്പെടുകയാണ് അവിടെ. കേദാര്‍ ജാദവ് മഴയോട് കൈകൂപ്പി പറയുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

What a gesture by . !! He wants to rain in Maharashtra🙏 pic.twitter.com/489pIv9tos

— SportsIndiaShow (@SportsIndiaShow)

ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ മഴമൂലം നഷ്ടമായ ലോകകപ്പെന്ന ചീത്തപ്പേര് ഇപ്പോഴെ ഇംഗ്ലണ്ട് ലോകകപ്പിന് ലഭിച്ചു കഴിഞ്ഞു. മഴ മൂലം നിര്‍ണായക പോരാട്ടങ്ങള്‍ പലതും ഒലിച്ചുപോയത് ആരാധകരെയും നിരാശയിലാഴ്ത്തി.
 

click me!