പാക്കിസ്ഥാനെ പ്രചോദിപ്പിക്കാന്‍ ട്വീറ്റിട്ട അക്തറിന് പണി കൊടുത്ത് പീറ്റേഴ്സണ്‍; ഒടുവില്‍ എല്ലാം കോംപ്രമൈസാക്കി

Published : Jun 03, 2019, 06:04 PM IST
പാക്കിസ്ഥാനെ പ്രചോദിപ്പിക്കാന്‍ ട്വീറ്റിട്ട അക്തറിന് പണി കൊടുത്ത് പീറ്റേഴ്സണ്‍; ഒടുവില്‍ എല്ലാം കോംപ്രമൈസാക്കി

Synopsis

കളിക്കാരില്‍ ആവേശമുയര്‍ത്താനുള്ള ട്വീറ്റിനെക്കുറിച്ച് തര്‍ക്കമില്ല. പക്ഷെ താങ്കളെ ഗ്രൗണ്ടിന്റെ നാലുപാടും പായിച്ച് സെഞ്ചുറിയടിച്ചശേഷം എന്റെ വിക്കറ്റെടുത്തതിന്റെ ആവേശമല്ലെ അതെന്ന് പീറ്റേഴ്സണ്‍ ചോദിച്ചു.

ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങും മുമ്പ് പാക്കിസ്ഥാന്‍ ടീമിനെ പ്രചോദിപ്പിക്കാനായി ഷൊയൈബ് അക്തറിട്ട ട്വീറ്റ് അദ്ദേഹത്തിന് തന്നെ പാരയായി. ടെസറ്റില്‍ ഇംഗ്ലണ്ട് താരമായിരുന്ന കെവിന്‍ പീറ്റേഴ്സന്റെ വിക്കറ്റെടുത്തശേഷം ആഘോഷിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത അക്തര്‍ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ കളിക്കാരുടെ ആവേശം ഇങ്ങനെ ഉയരണമെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിന് പീറ്റേഴ്സണ്‍ നല്‍കിയ മറുപടിയായിരുന്നു രസകരമായത്. കളിക്കാരില്‍ ആവേശമുയര്‍ത്താനുള്ള ട്വീറ്റിനെക്കുറിച്ച് തര്‍ക്കമില്ല. പക്ഷെ താങ്കളെ ഗ്രൗണ്ടിന്റെ നാലുപാടും പായിച്ച് സെഞ്ചുറിയടിച്ചശേഷം എന്റെ വിക്കറ്റെടുത്തതിന്റെ ആവേശമല്ലെ അതെന്ന് പീറ്റേഴ്സണ്‍ ചോദിച്ചു.

എന്തായാലും വലിയ ആവേശം തന്നെ എന്നും പീറ്റേഴ്സണ്‍ കുറിച്ചു. എന്നാല്‍ താങ്കള്‍ പറഞ്ഞത് ശരിയാണെങ്കിലും വിക്കറ്റെടുത്തശേഷം താന്‍ നടത്തിയ ചിക്കന്‍ ഡാന്‍സ് തന്നെയാണ് തിനക്കിപ്പോഴും ഇഷ്ടമെന്ന് അക്തര്‍ മറുപടി നല്‍കി. താങ്കള്‍ പറഞ്ഞത് ശരിയാണെങ്കിലും പരമ്പര 2-0ന് നേടിയ ഞങ്ങള്‍ക്ക് തന്നെയായിരുന്നു അന്തിമ വിജയമെന്നും അക്തര്‍ കുറിച്ചു.

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം