അനുകരിച്ച് മുത്തശ്ശി; പ്രതികരണവുമായി ജസ്പ്രീത് ബൂമ്ര

Published : Jul 14, 2019, 11:49 AM ISTUpdated : Jul 14, 2019, 12:12 PM IST
അനുകരിച്ച് മുത്തശ്ശി; പ്രതികരണവുമായി ജസ്പ്രീത് ബൂമ്ര

Synopsis

ലോകകപ്പിന്‍റെ സെമിയില്‍ പുറത്തായെങ്കിലും ബൂമ്ര തന്‍റെ പ്രതിഭ ലോക വേദിയില്‍ അടയാളപ്പെടുത്തിയ ശേഷമാണ് ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങുന്നത്. ഇതിനിടെ ബൂമ്രയുടെ ബൗളിംഗ് ആക്ഷന്‍ അനുകരിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനാണ് പേസ് ബൗളര്‍ ജസ്പ്രീത് ബൂമ്ര. ലോകകപ്പിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരം ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകളും എറിഞ്ഞിട്ടു. വിക്കറ്റ് സ്വന്തമാക്കുന്നതില്‍ ഉപരി റണ്‍സ് വഴങ്ങാതിരിക്കാനുള്ള ബൂമ്രയുടെ കഴിവാണ് താരത്തെ ലോകത്തെ നമ്പര്‍ വണ്‍ ആക്കുന്നത്.

ലോകകപ്പിന്‍റെ സെമിയില്‍ പുറത്തായെങ്കിലും ബൂമ്ര തന്‍റെ പ്രതിഭ ലോക വേദിയില്‍ അടയാളപ്പെടുത്തിയ ശേഷമാണ് ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങുന്നത്. ഇതിനിടെ ബൂമ്രയുടെ ബൗളിംഗ് ആക്ഷന്‍ അനുകരിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ഒരു ചെറിയ ഫുട്ബോളുമായി ബൂമ്രയുടെ റണ്‍അപ്പ് അനുകരിക്കാനുള്ള ശ്രമമാണ് മുത്തശ്ശി നടത്തിയത്. എന്തായാലും ആരാധകര്‍ എല്ലാം ഈ വീഡിയോ ഏറ്റെടുത്തു. ഇപ്പോള്‍ തന്നെ അനുകരിച്ച മുത്തശ്ശിയുടെ വീഡിയോ കണ്ട ശേഷം ബൂമ്ര പ്രതികരണം അറിയിച്ചിരിക്കുകയാണ്. ഈ വീഡിയോ തന്‍റെ ദിവസത്തെ ഏറെ മനോഹരമാക്കി എന്നാണ് ബൂമ്ര കുറിച്ചത്.  

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം