ഇതാര്‍ക്ക് നേരെയാണ് കോലി കൈകള്‍ നീട്ടുന്നത്? ; വൈറലായി ജോണ്‍ സിന പങ്കുവെച്ച ചിത്രം

Published : Jul 09, 2019, 12:08 PM ISTUpdated : Jul 09, 2019, 12:10 PM IST
ഇതാര്‍ക്ക് നേരെയാണ് കോലി കൈകള്‍ നീട്ടുന്നത്? ; വൈറലായി ജോണ്‍ സിന പങ്കുവെച്ച ചിത്രം

Synopsis

ആര്‍ക്കു നേരെയാണ് കൈനീട്ടുന്നതെന്നത് ചിത്രത്തില്‍ നിന്നും വ്യക്തമല്ലാത്തതിനാല്‍ കോലിയുടെയും ജോണ്‍ സിനയുടെയും ആരാധകര്‍ ആകാംക്ഷയിലാണ്.

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം പേജില്‍  പങ്കു വെച്ച് റെസ്ലിംഗ് താരം ജോണ്‍ സിന.  കോലി ഹസ്തദാനം ചെയ്യാനായി കൈനീട്ടുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.  ഇത്തവണയും ക്യാപ്ഷനൊന്നും ഇല്ലാതെയാണ് താരം ചിത്രം പങ്കുവെച്ചത്.

ആര്‍ക്കു നേരെയാണ് കൈനീട്ടുന്നതെന്നത് ചിത്രത്തില്‍ നിന്നും വ്യക്തമല്ലാത്തതിനാല്‍ കോലിയുടെയും ജോണ്‍ സിനയുടെയും ആരാധകര്‍ ആകാംക്ഷയിലാണ്. കോലി ഹസ്തദാനം നല്‍കുന്നത് ജോണ്‍ സിനക്ക് നേരെയാണെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. ഇന്ത്യ-ന്യൂസിലന്‍ഡ് സെമിക്ക് മുന്നോടിയായാണ് താരം കോലിയുടെ ചിത്രം പങ്കുവെച്ചത്.

അതിനാല്‍  ജോണ്‍ സിന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ പിന്തുണക്കുന്നുവെന്നാണ് ചിത്രം സൂചിപ്പിക്കുന്നതെന്നും ആരാധകര്‍ പറയുന്നത്. 16 തവണ ഡബ്ല്യൂ ഡബ്ല്യൂ ഇ ലോകചാമ്പ്യനായ ജോണ്‍ സിനക്ക് കോടിക്കണക്കിന് ആരാധകരാണുള്ളത്. ഇതാദ്യമായല്ല താരം കോലിയുടെ ചിത്രം പങ്കുവെക്കുന്നത്. 2016 ല്‍ ടി- 20 ലോകകപ്പിന് പിന്നാലെ താരം കോലിയുടെ ചിത്രം പങ്കുവെച്ചിരുന്നു. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം