Latest Videos

റണ്‍വേട്ടയിലെ 'നായകന്‍'; വില്യംസണ് റെക്കോര്‍ഡ്

By Web TeamFirst Published Jul 14, 2019, 4:55 PM IST
Highlights

ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു റണ്‍ നേടിയതോടെ വില്യംസണെ തേടി ചരിത്ര നേട്ടമെത്തി. 

ലോഡ്‌സ്: ലോകകപ്പില്‍ മിന്നും ഫോമിലായിരുന്നു ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു റണ്‍ നേടിയതോടെ വില്യംസണെ തേടി ചരിത്ര നേട്ടമെത്തി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനായി വില്യംസണ്‍.

5️⃣5️⃣7️⃣* - now has more runs at than any other captain in a single World Cup campaign.

Leading from the front 👏 | pic.twitter.com/CdFQpC4NWj

— Cricket World Cup (@cricketworldcup)

ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ധനെയെയാണ് വില്യംസണ്‍ മറികടന്നത്. ഇംഗ്ലണ്ടിനെതിരെ കലാശപ്പോരിനിറങ്ങുമ്പോള്‍ ഈ ലോകകപ്പില്‍ വില്യംസണിന്‍റെ സമ്പാദ്യം 548 റണ്‍സായിരുന്നു. 2007 ലോകകപ്പില്‍ മഹേല ജയവര്‍ധനെയും 548 റണ്‍സ് സ്വന്തമാക്കിയിരുന്നു. 

ഫൈനലില്‍ വില്യംസണ് തിളങ്ങാനായില്ല. 53 പന്തില്‍ 30 റണ്‍സെടുത്ത താരത്തെ പ്ലങ്കറ്റ് വിക്കറ്റ് കീപ്പര്‍ ബട്‌ലറുടെ കൈകളിലെത്തിച്ചു. ഈ ലോകകപ്പിലെ റണ്‍വേട്ടയില്‍ രോഹിത് ശര്‍മ്മ, ഡേവിഡ് വാര്‍ണര്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ക്ക് പിന്നില്‍ നാലാമതാണ് വില്യംസണ്‍. ഒന്‍പത് ഇന്നിംഗ്‌സില്‍ നിന്ന് 576 റണ്‍സാണ് കിവീസ് നായകന്‍റെ സമ്പാദ്യം. 

click me!