മൈക്കല്‍ വോണിന്‍റെ ആ പ്രവചനം ശരിയായി; പക്ഷേ ഏത് ടീം?

By Web TeamFirst Published Jul 12, 2019, 12:10 PM IST
Highlights

ലോകകപ്പിന്‍റെ ഫൈനലില്‍ എത്തുന്ന ടീമുകളെക്കുറിച്ച് പല പ്രവചനങ്ങളും ഉണ്ടായിരുന്നു. 

ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. ഇതുവരെയും ലോകകപ്പ് നേടാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും. അതിനാല്‍ ലോകകപ്പിന് പുതിയ അവകാശികളായിരിക്കും ഇത്തവണയുണ്ടാകുക.

ലോകകപ്പിന്‍റെ ഫൈനലില്‍ എത്തുന്ന ടീമുകളെക്കുറിച്ച് പല പ്രവചനങ്ങളും ഉണ്ടായിരുന്നു. അതില്‍ മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണിന്‍റെ ആ പ്രവചനമാണ് ശരിയായത്. ഇന്ത്യയെ തോല്‍പ്പിക്കുന്ന ടീം ലോഡ്സില്‍ കിരീടം ഉയര്‍ത്തുമെന്നായിരുന്നു മൈക്കല്‍ വോണിന്‍റെ പ്രവചനം. പക്ഷേ ഏത് ടീം? അതാണ് ആരാധകരും ഉറ്റുനോക്കുന്നത്. 

Always said whoever Beats India will the win the World Cup ... 👍

— Michael Vaughan (@MichaelVaughan)

🏆 'Whoever beats India will win the World Cup'

🗣️ has had his say on 's chances of winning the

Listen to the full podcast 👇
🏏📲: https://t.co/OomkQWQ3w0 pic.twitter.com/WMxQt0bM6G

— BBC 5 Live Sport (@5liveSport)

ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ലീഗ് ഘട്ടത്തിലും ന്യൂസിലന്‍ഡ് സെമിയിലുമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. വോണിന്‍റെ പ്രവചനം ശരിയായെങ്കിലും ഇതില്‍ ഏത് ടീമാണ് കിരീടം ഉയര്‍ത്തുകയെന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 
 

click me!