പരിഹാസം അതിരു കടന്നു; ഒടുവില്‍ മാപ്പ് പറഞ്ഞ് യുവാവ്- വീഡിയോ

By Web TeamFirst Published Jun 22, 2019, 3:52 PM IST
Highlights

ലണ്ടനിലെ മാളില്‍ ചിത്രീകരിച്ച വീഡിയോയില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസിനെയും അദ്ദേഹത്തിന്‍റെ കുട്ടിയെയും കാണാം. 

ലണ്ടന്‍: വിമര്‍ശനം ശക്തമായി. ഒടുവില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനോട് മാപ്പ്  പറഞ്ഞ് യുവാവ്. ലോകകപ്പിനായി ഇംഗ്ലണ്ടിലുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ പരിഹസിച്ച് കഴിഞ്ഞ ദിവസമാണ് ഒരു വ്യക്തി വീഡിയോ ചിത്രീകരിച്ച് ട്വിറ്ററില്‍ പങ്കുവെച്ചത്. ലണ്ടനില്‍ മാളില്‍ ചിത്രീകരിച്ച വീഡിയോയില്‍ സര്‍ഫറാസിന്‍റെയും കുട്ടിയുടേയും ദൃശ്യങ്ങള്‍ കാണാം. 

No manners. No respect. Absolutely disgraceful behaviour. Yes the performances have not been good but the players don't deserve such abuse pic.twitter.com/o8rMNTVGXI

— Saj Sadiq (@Saj_PakPassion)

സര്‍ഫറാസിന്‍റെ അമിതവണ്ണത്തെ പരിഹസിക്കുന്നതും അദ്ദേഹത്തെ പന്നിയോട് ഉപമിച്ച് സംസാരിക്കുന്നതുമായിരുന്നു വീഡിയോ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് യുവാവിന് നേരെയുയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം പാക് ക്യാപ്റ്റനെ പിന്തുണച്ച് നിരവധിപ്പേരാണ് എത്തിയത്. ഇതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞ് യുവാവ് രംഗത്തെത്തിയത്. 

Power of Social Media, The guy who misbehaved with Sarfaraz Ahmed, makes an apology. Thank you for helping me in spreading this video. Should he be forgiven now? pic.twitter.com/vGAbT742ds

— Syed Raza Mehdi (@SyedRezaMehdi)
click me!