
ലണ്ടന്‍: അപ്പര്‍ കട്ടിന്റെ കാര്യത്തില്‍ കേമന്‍ ഞാന്‍ തന്നെയെന്ന് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പാക്കിസ്ഥാനെതിരെ രോഹിത് ശര്‍മ കളിച്ച അപ്പര്‍കട്ടും സച്ചിന്‍ 2003 ലോകകപ്പില്‍ കളിച്ച അപ്പര്‍കട്ടും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഐസിസി ട്വീറ്റ് ചെയ്തിരുന്നു. ഇത് സച്ചിന്‍ റീട്വീറ്റ് ചെയ്തു. അതിന് നല്‍കിയ ക്യാപ്ഷനില്‍ തമാശരൂപേണയാണ് സച്ചിന്‍ ഇങ്ങനെ പറഞ്ഞത്.
2003ല്‍ അക്തറിനെതിരെയാണ് സച്ചിന്‍ അപ്പര്‍കട്ട് കളിച്ചത്. പതിനാറ് വര്‍ഷത്തിനിപ്പുറം ലോകകപ്പില്‍ അതേ രീതിയിലുള്ള ഷോട്ട് രോഹിത്തും കളിച്ചു. ഹസന്‍ അലിക്കെതിരെയായിരുന്നു രോഹിത്തിന്റെ അപ്പര്‍കട്ട്. ഈ സമാനത ഐസിസി ദ്യശ്യം സഹിതം ട്വീറ്റും ചെയ്തു. സച്ചിന്‍ റീ ട്വീറ്റില്‍ പറയുന്നതിങ്ങനെ...
''ഞങ്ങള്‍ രണ്ടുപേരും ഇന്ത്യക്കാര്‍, അപ്പര്‍കട്ടിന്റെ കാര്യത്തില്‍ മുംബൈക്കാര്‍. അപ്പോള്‍ ആര് കേമന്‍..? ടോസിടാമെന്ന് സച്ചിന്‍. ഹെഡ് ആണെങ്കില്‍ ഞാന്‍ ജയിക്കും. ടെയിലാണെങ്കില്‍ രോഹിത് തോല്‍ക്കും..'' തമാശയിലൂടെ താന്‍ തന്നെ കേമന്‍ പറഞ്ഞുവെക്കുകയായിരുന്നു സച്ചിന്‍.