അവസാന ഓവറില്‍ ധോണി എന്താണ് പറഞ്ഞത്? വെളിപ്പെടുത്തി ഷമി

Published : Jun 23, 2019, 02:22 PM ISTUpdated : Jun 23, 2019, 02:36 PM IST
അവസാന ഓവറില്‍ ധോണി എന്താണ് പറഞ്ഞത്? വെളിപ്പെടുത്തി ഷമി

Synopsis

മുഹമ്മദ് നബിയുടെ അര്‍ധ ശതകത്തിന്‍റെ കരുത്തില്‍ പോരാട്ടവീര്യം പ്രകടിപ്പിച്ച അഫ്ഗാന്‍ 11 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. നബിയുടേതുള്‍പ്പെടെ അവസാന ഓവറിലെ മൂന്ന്, നാല് , അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടി ഹാട്രിക് നേടിയ ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

സതാംപ്ടണ്‍: ലോകകപ്പില്‍ അപ്രതീക്ഷിതമായി ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ പിടിച്ചുകെട്ടി അട്ടിമറി സ്വപ്നം കണ്ട അഫ്ഗാന്‍ ഒടുവില്‍ കീഴടങ്ങി. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ കൃത്യതയ്ക്ക് മുന്നിലാണ് അഫ്ഗാന്‍ വീര്യം എരിഞ്ഞടങ്ങിയത്.

മുഹമ്മദ് നബിയുടെ അര്‍ധ ശതകത്തിന്‍റെ കരുത്തില്‍ പോരാട്ടവീര്യം പ്രകടിപ്പിച്ച അഫ്ഗാന്‍ 11 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. നബിയുടേതുള്‍പ്പെടെ അവസാന ഓവറിലെ മൂന്ന്, നാല് , അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടി ഹാട്രിക് നേടിയ ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയപ്പോള്‍ ബുമ്ര, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.  ജസ്പ്രീത് ബുമ്രയും ഷമിയും മികവ് പ്രകടിപ്പിച്ചതോടെ അവസാന ഓവറില്‍ അഫ്ഗാന് വിജയിക്കാന്‍ 16 റണ്‍സ് എന്ന നിലയിലായി. ഷമി എറിഞ്ഞ ഓവറിന്‍റെ ആദ്യ പന്ത് തന്നെ ഫോര്‍ നേടി നബി അര്‍ധ ശതകം കുറിച്ചു.

എന്നാല്‍, മൂന്നാം പന്തില്‍ നബി വീണതോടെ അഫ്ഗാന്‍റെ കഥയും കഴിഞ്ഞു. തൊട്ടടുത്ത പന്തുകളില്‍ അഫ്താബ് ആലമിനെയും മുജീബിനെയും ക്ലീന്‍ ബൗള്‍ഡ് ചെയ്ത് 2019 ലോകകപ്പ് അരങ്ങേറ്റം ഷമി അവിസ്മരണീയമാക്കി. ഇതിനിടെ അവസാന ഓവറില്‍ ഷമിയുടെ അടുത്ത് വന്ന് മുന്‍ നായകന്‍ എം എസ് ധോണി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

രണ്ട് വിക്കറ്റുകള്‍ നേടി കഴിഞ്ഞു ധോണി എന്താണ് തന്നോട് നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. മറ്റൊന്നും ആലോചിക്കേണ്ട കാര്യമില്ലെന്നും യോര്‍ക്കര്‍ തന്നെ പരീക്ഷിക്കാനാണ് മഹി ഭായ് നിര്‍ദേശിച്ചതെന്നും ഷമി വ്യക്തമാക്കി. ഇന്ത്യയുടെ ആദ്യ ഇലവനില്‍ കളിക്കുക എന്നത് തന്നെ ഭാഗ്യമാണ്. അപ്പോള്‍ അത് പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. വളരെ സന്തോഷവാനാണ് താനെന്നും ഷമി പറഞ്ഞു. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം