അതാവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് ലോകകപ്പ്: ഹിറ്റ്‌മാനെ കുറിച്ച് ഗവാസ്‌കറുടെ പ്രവചനം

Published : Jul 09, 2019, 11:07 AM ISTUpdated : Jul 09, 2019, 11:10 AM IST
അതാവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് ലോകകപ്പ്: ഹിറ്റ്‌മാനെ കുറിച്ച് ഗവാസ്‌കറുടെ പ്രവചനം

Synopsis

രോഹിത് ശര്‍മ്മ മിന്നും ഫോം തുടര്‍ന്നാല്‍ ഇന്ത്യ ലോകകപ്പുയര്‍ത്തുമെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍

മാഞ്ചസ്റ്റര്‍: ഓപ്പണര്‍ രോഹിത് ശര്‍മ്മ മിന്നും ഫോം തുടര്‍ന്നാല്‍ ഇന്ത്യ ലോകകപ്പുയര്‍ത്തുമെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. 'രോഹിത് അപാര ഫോമിലാണ്. അവിശ്വസനീയമായാണ് അയാള്‍ ബാറ്റ് ചെയ്യുന്നത്. മൂന്നാം നമ്പറിലെ വിരാട് കോലിക്കും പിന്നീട് വരുന്നവര്‍ക്കും രോഹിത് കാര്യങ്ങള്‍ എളുപ്പമാക്കുന്നതായും' ഗവാസ്‌കര്‍ പറഞ്ഞു.

ലോകകപ്പില്‍ മിന്നും ഫോമിലാണ് രോഹിത് ശര്‍മ്മ. ഈ ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളാണ് ഹിറ്റ്‌മാന്‍ ഇതിനകം അടിച്ചെടുത്തത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന(ആറ് എണ്ണം) റെക്കോര്‍ഡും രോഹിത് പങ്കിടുന്നു. ന്യൂസിലന്‍ഡിനെതിരെ ഇന്ന് നടക്കുന്ന സെമിയില്‍ സെഞ്ചുറി നേടിയാല്‍ ഹിറ്റ്‌മാന് സച്ചിനെ മറികടക്കാം. 

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ മൂന്ന് മണിക്കാണ് മത്സരം. തകര്‍പ്പന്‍ ഫോമിലുള്ള രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നട്ടെല്ല്. എട്ട് മത്സരങ്ങളില്‍ നിന്ന് 647 റണ്‍സാണ് ഈ ലോകകപ്പില്‍ ഹിറ്റ്‌മാന്‍റെ സമ്പാദ്യം. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം