സച്ചിനും ദാദയ്ക്കും ശേഷം ഇപ്പോള്‍ കോലി; ലോകകപ്പില്‍ റെക്കോര്‍ഡ്

By Web TeamFirst Published Jul 6, 2019, 11:35 PM IST
Highlights

ലോകകപ്പില്‍ 1000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായാണ് കോലി മാറിയത്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്

ലീഡ്സ്: ഇംഗ്ലീഷ് മണ്ണില്‍ നിന്ന് ജയത്തോടെ നാട്ടിലേക്ക് മടങ്ങാമെന്നുള്ള ശ്രീലങ്കന്‍ മോഹം അവസാനിപ്പിച്ച് അവസാന ലീഗ് പോരാട്ടത്തില്‍ ഇന്ത്യ വിജയം നേടി. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും രോഹിത് ശര്‍മയുടെയും സെഞ്ചുറി മികവിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ 34 റണ്‍സെടുത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുറത്താകാതെ നിന്നു. ഈ ലോകകപ്പില്‍ മികച്ച പ്രകടനം തുടരുന്ന വിരാട് കോലിയെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടെ എത്തി. ലോകകപ്പില്‍ 1000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായാണ് കോലി മാറിയത്.

ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. തന്‍റെ 25-ാമത്തെ ലോകകപ്പ് മത്സരത്തിലാണ് കോലി 1000 റണ്‍സ്  കടന്നത്. 2011ല്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ കോലിയും അംഗമായിരുന്നു. 2015ല്‍ സെമിയില്‍ കയറിയ ഇന്ത്യന്‍ ടീമിലും കോലി കളിച്ചു.

ഇപ്പോള്‍ ഈ ലോകകപ്പിലും തുടര്‍ച്ചയായ അഞ്ച് അര്‍ധ സെഞ്ചുറി പ്രകടനവുമായി കോലി നിറഞ്ഞ് നില്‍ക്കുന്നു. 45 മത്സരങ്ങളില്‍ നിന്ന് 2278 റണ്‍സുള്ള സച്ചിനാണ് ലോകകപ്പിലെ ടോപ് സ്കോറര്‍. 1992 മുതല്‍ 2011 വരെയുള്ള ലോകകപ്പുകളില്‍ സച്ചിന്‍ കളിച്ചു. 21 മത്സരങ്ങളില്‍ നിന്ന് 1006 റണ്‍സാണ് സൗരവ് ഗാംഗുലിക്ക് ഉള്ളത്. 1999 മുതല്‍ 2007 വരെയുള്ള ലോകകപ്പുകളിലാണ് ദാദ കളിച്ചിട്ടുള്ളത്.

click me!