
ലണ്ടന്‍: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ് എടുത്ത വണ്ടര്‍ ക്യാച്ച് വലിയ ചര്‍ച്ചയായിരുന്നു. എക്കാലത്തെയും മികച്ചവയിലൊന്ന് എന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്ന ഈ ക്യാച്ച് കുട്ടികള്‍ വരെ പരിശീലിച്ചു തുടങ്ങി. ഐസിസി ട്വീറ്റ് ചെയ്ത ഈ വീഡിയോ കാണുക.
ആന്‍ഡ്രു ഗുഡ്‌വിന്‍ എന്നയാളാണ് ഈ വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്. ആന്‍ഡ്രുവിന്‍റെ മകനാണ് പറന്ന് ക്യാച്ചെടുക്കുന്ന മിടുക്കന്‍. ഇംഗ്ലീഷ് മുന്‍ നായകനും കമന്‍റേറ്ററുമായ നാസര്‍ ഹുസൈന്‍റെ കമന്‍ററിയും വീഡിയോയിലുണ്ടായിരുന്നു.
സ്റ്റോക്‌സിന്‍റെ പാറിപ്പറക്കലിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ആന്‍ഡിലെ ഫേലൂക്വായോയാണ് പുറത്തായത്. സ്‌പിന്നര്‍ ആദില്‍ റഷീദിന്‍റെ പന്തില്‍ സിക്‌സറിനായിരുന്നു ആന്‍ഡിലെയുടെ ശ്രമം. എന്നാല്‍ പിന്നോട്ടോടി ബൗണ്ടറിലൈനില്‍ സ്റ്റോക്‌സ് മനോഹരമായി ആന്‍ഡിലെയ്‌ക്ക് യാത്രയപ്പ് നല്‍കി. ഒറ്റകൈയില്‍ പാറിപ്പറന്നൊരു വിസ്‌മയ ക്യാച്ച്.