ലോകകപ്പ് പ്രവചനവുമായി പോണ്ടിംഗ്; എതിരാളികള്‍ക്ക് മുന്നറിയിപ്പും

Published : Jun 13, 2019, 09:49 PM IST
ലോകകപ്പ് പ്രവചനവുമായി പോണ്ടിംഗ്; എതിരാളികള്‍ക്ക് മുന്നറിയിപ്പും

Synopsis

ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ കുറിച്ചാണ് മുന്‍ ലോകകപ്പ് നായകന്‍റെ പ്രവചനം. 

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ കുറിച്ച് സഹ പരിശീലകന്‍ റിക്കി പോണ്ടിംഗിന്‍റെ പ്രവചനം. പാക്കിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം തുടര്‍ന്നാല്‍ ലോകകപ്പിലെ റണ്‍വേട്ടക്കാരനാകും വാര്‍ണര്‍ എന്നാണ് പോണ്ടിംഗ് പറഞ്ഞത്. 

പാക്കിസ്ഥാനെതിരെ ഓസ്‌ട്രേലിയയുടെം നാലാം മത്സരത്തില്‍ വിജയശില്‍പിയായിരുന്നു വാര്‍ണര്‍. 111 പന്തില്‍ 107 റണ്‍സാണ് വാര്‍ണറുടെ ബാറ്റില്‍ നിന്ന് പിറന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷമുള്ള മടങ്ങിവരവില്‍ വാര്‍ണറുടെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണിത്. 

ലോകകപ്പില്‍ ട്രാക്കിലായിക്കഴിഞ്ഞു ഡേവിഡ് വാര്‍ണര്‍. ഓസ്‌ട്രേലിയയുടെ ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ 89 റണ്‍സെടുത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ മൂന്ന് റണ്‍സില്‍ പുറത്തായിരുന്നു. എന്നാല്‍ ഇന്ത്യയോട് തോറ്റെങ്കിലും 56 പന്തില്‍ 84 റണ്‍സെടുത്തു വാര്‍ണര്‍. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം