'ഗുഡ് ലക്ക് ബ്രോ'; കോലിക്ക് ആശംസകളുമായി ബ്രസീല്‍ താരം ഡേവിഡ് ലൂയിസ്!

Published : May 27, 2019, 12:23 PM ISTUpdated : May 27, 2019, 12:24 PM IST
'ഗുഡ് ലക്ക് ബ്രോ'; കോലിക്ക് ആശംസകളുമായി ബ്രസീല്‍ താരം ഡേവിഡ് ലൂയിസ്!

Synopsis

കോലിപ്പടയ്‌ക്ക് ബ്രസീലില്‍ നിന്നൊരു കട്ട ഫാന്‍. ലോകകപ്പ് ആശംസകളുമായി ചെല്‍സിയുടെ സ്റ്റാര്‍ ഡിഫന്‍റര്‍ ഡേവിഡ് ലൂയിസ്.

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്കും സഹതാരങ്ങള്‍ക്കും ലോകകപ്പ് ആശംസകളുമായി ചെല്‍സിയുടെ ബ്രസീലിയന്‍ താരം ഡേവിഡ് ലൂയിസ്. ഹലോ വിരാട് കോലി, താങ്കള്‍ക്കും ടീമംഗങ്ങള്‍ക്കും ലോകകപ്പ് ആശംസകള്‍ നേരുന്നു. ഇന്ത്യന്‍ ടീമിനാണ് തന്‍റെ പിന്തുണ. ഉടന്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു- വീഡിയോ സന്ദേശത്തില്‍ ചെല്‍സി പ്രതിരോധ താരം പറഞ്ഞു. 

ബിസിനസുകാരനായ ഫ്രാങ്ക് ഖാലിദാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. 

ടോട്ടനം സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിനൊപ്പം സെല്‍ഫിയില്‍ പ്രത്യക്ഷപ്പെട്ട കോലിയെ കഴിഞ്ഞ ദിവസം ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ട്രോളിയിരുന്നു. കോലി ടോട്ടനത്തിന്‍റെ വൈരികളായ ചെല്‍സിയുടെ ആരാധകനാണ് എന്നാണ് അഭിഷേക് ട്വീറ്റ് ചെയ്തത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ ചെല്‍സിയുടെ ജഴ്‌സിയുമായി നില്‍ക്കുന്ന കോലിയുടെ ചിത്രം കുത്തിപ്പൊക്കിയായിരുന്നു അഭിഷേക് ബച്ചന്‍റെ ട്രോള്‍. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം