ഫീല്‍ഡില്‍ 'മീശ'പ്പുലിയായി ഫെര്‍ഗൂസണ്‍; കാണാം പറക്കും ക്യാച്ച്

By Web TeamFirst Published Jul 14, 2019, 10:33 PM IST
Highlights

ന്യൂസീലന്‍ഡ് ടീമിലെ മീശക്കാരന്‍ ലോക്കി ഫെര്‍ഗൂസണ്‍ നല്ലൊരു ഫീല്‍ഡര്‍ കൂടിയാണെന്ന് ഈ ക്യാച്ച് തെളിയിക്കുന്നു- വീഡിയോ

ലോര്‍‌ഡ്‌സ്: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിലെ മീശക്കാരന്‍ ലോക്കി ഫെര്‍ഗൂസണ്‍ തീപാറും ബൗളറാണ്. 150 കി.മീ വേഗത്തില്‍ പന്തെറിയുന്ന  താരമാണ് ഫെര്‍ഗൂസണ്‍. ബൗളിംഗില്‍ മാത്രമല്ല, ഫീല്‍ഡിംഗിലും താനൊരു മീശപ്പുലിയാണെന്ന് ഫെര്‍ഗൂസണ്‍ തെളിയിച്ചു. 

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പുറത്തായത് ലോക്കിയുടെ ഗംഭീര ക്യാച്ചിലാണ്. നീഷാം എറിഞ്ഞ 24-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഈ സുന്ദരന്‍ പറക്കല്‍. ഫെര്‍ഗൂസണ്‍ കൈപ്പിടിയിലൊതുക്കും മുന്‍പ് പന്ത് നിലത്തുതട്ടിയോ എന്നറിയാന്‍ മൂന്നാം അംപയര്‍ പരിശോധിച്ച ശേഷമാണ് വിക്കറ്റ് അനുവദിച്ചത് 

ഫെര്‍ഗൂസണിന്‍റെ ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക

പുറത്താകുമ്പോള്‍ 21 പന്തില്‍ ഒന്‍പത് റണ്‍സാണ് മോര്‍ഗന്‍ നേടിയത്. ഇതോടെ 242 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 23.1 ഓവറില്‍ 86-4 എന്ന നിലയിലായി. 

click me!