തിസാര പെരേരയെ ഓപ്പണറാക്കണമെന്ന് ആവശ്യം; മരത്തില്‍ കയറി ആരാധകന്‍റെ സാഹസം

Published : Jun 04, 2019, 07:35 PM ISTUpdated : Jun 04, 2019, 07:37 PM IST
തിസാര പെരേരയെ ഓപ്പണറാക്കണമെന്ന് ആവശ്യം; മരത്തില്‍ കയറി ആരാധകന്‍റെ സാഹസം

Synopsis

പെരേരയെ ഓപ്പണറാക്കണമെന്ന് ആവശ്യപ്പെട്ട് മരത്തില്‍ കയറി ആരാധകന്‍റെ വേറിട്ട പ്രതിഷേധം. വീഡിയോ വൈറല്‍.

കൊളംബോ: ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേരയെ ഓപ്പണറാക്കണമെന്ന് ആവശ്യപ്പെട്ട് മരത്തില്‍ കയറി ആരാധകന്‍റെ വേറിട്ട പ്രതിഷേധം. കൂറ്റനടികള്‍ക്ക് പേരുകേട്ട പെരേര മധ്യനിരയിലോ വാലറ്റത്തോ ആണ് പതിവായി ബാറ്റിംഗിന് ഇറങ്ങുന്നത്. അഫ്‌ഗാനിസ്ഥാനെതിരെ ഏഴാമനായി ഇറങ്ങിയ പെരേര നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. 

ലങ്കന്‍ മുന്‍ താരം കമന്‍റേറ്ററുമായ റസല്‍ അര്‍നോള്‍ഡ് ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഏകദിനത്തില്‍ 156 മത്സരങ്ങളില്‍ 2176 റണ്‍സും 170 വിക്കറ്റും തിസാര പെരേര നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരെ 2009ല്‍ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു പെരേരയുടെ ഏകദിന അരങ്ങേറ്റം. ആറ് ടെസ്റ്റില്‍ 203 റണ്‍സും 11 വിക്കറ്റും 79 ടി20 മത്സരങ്ങളില്‍ 1169 റണ്‍സും 51 വിക്കറ്റും പെരേരയ്‌ക്ക് നേടാനായി. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം