
ലണ്ടന്‍: പതിവ് ശൈലിയിൽ ബാറ്റ് വീശാനായില്ലെങ്കിലും ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയ്ൽ ഒരു റെക്കോർഡ് സ്വന്തമാക്കി. ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണിപ്പോൾ ക്രിസ് ഗെയിൽ. നാല് സെഞ്ചുറിയും 5 അർധ സെഞ്ചുറിയും അടക്കം 1632 റൺസാണ് ഗെയിലിന് ഇംഗ്ലണ്ടിനെതിരെയുള്ള സമ്പാദ്യം.
മറി കടന്നതാകട്ടെ കുമാർ സംഗക്കാരയുടെ 1625 റൺസും. 146 ഫോറുകളും 85 സിക്സുകളും ക്രിസ് ഗെയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയിട്ടുണ്ട്. ഇന്നലത്തെ മത്സരത്തില്‍ 41 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറികളും ഒരു സിക്സും അടക്കം 36 റണ്‍സാണ് ഗെയിൽ നേടിയത്.