
ലണ്ടന്‍: ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ സൗമ്യ സര്‍ക്കാറാണ് ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി താരമായത്. ഓസിസിന്‍റെ ആരോണ്‍ഫിഞ്ചിന്‍റെ നിര്‍ണായക വിക്കറ്റ് വിഴ്ത്തിയതും സൗമ്യ സര്‍ക്കാറായിരുന്നു. ഫിഞ്ചിന്‍റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ താരം നടത്തിയ ആഹ്ലാദപ്രകടനം ഏറെ ശ്രദ്ധ നേടി.
ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഹ്ലാദ പ്രകടനത്തെ അനുകരിക്കുന്നതായിരുന്നു സൗമ്യ സര്‍ക്കാറിന്‍റെ സന്തോഷ പ്രകടനം. ഐസിസി ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചില ക്രിസ്റ്റ്യാനോ ആരാധകര്‍. ഇത് അല്‍പ്പം കൂടുതലാണെന്നും സൗമ്യ സര്‍ക്കാറിനെ ക്രിസ്റ്റ്യാനോയോട് ഉപമിക്കരുതെന്നുമാണ് ക്രിസ്റ്റ്യാനോയുടെ ആരാധകര്‍ പറയുന്നത്. ഐസിസിയോട് ട്വീറ്റ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ആരാധകരും അക്കൂട്ടത്തിലുണ്ട്.