ഇംഗ്ലണ്ടിലെ വിക്കറ്റുകളെ വിമർശിച്ച് ബുംറ

Published : Jun 21, 2019, 08:53 AM ISTUpdated : Jun 21, 2019, 12:33 PM IST
ഇംഗ്ലണ്ടിലെ വിക്കറ്റുകളെ വിമർശിച്ച് ബുംറ

Synopsis

'ബാറ്റ്സ്മാൻമാരെ തുണയ്ക്കുന്ന ലോകകപ്പിലെ വിക്കറ്റിൽ ബൗളർമാർക്ക് കാര്യമായി ഒന്നുചെയ്യാനാവില്ല'. കൃത്യത മാത്രമാണ് ഏക പരിഹാരം

ലണ്ടന്‍: ഇംഗ്ലണ്ടിലെ വിക്കറ്റുകളെ വിമർശിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ബൗളർമാർക്ക് ഒരു പിന്തുണയും കിട്ടാത്ത പിച്ചുകളാണ് ലോകകപ്പിലേതെന്നും, ശിഖർ ധവാന്‍റ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവില്ലെന്നും ബുംറ പറഞ്ഞു.

'ബാറ്റ്സ്മാൻമാരെ തുണയ്ക്കുന്ന ലോകകപ്പിലെ വിക്കറ്റിൽ ബൗളർമാർക്ക് കാര്യമായി ഒന്നുചെയ്യാനാവില്ല'. കൃത്യത മാത്രമാണ് ഏക പരിഹാരമെന്നും ബുംറ പറയുന്നു. ശിഖർ ധവാന്‍റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയല്ലെന്നും ബുംറ വ്യക്തമാക്കി. 

ഭുവനേശ്വർ കുമാറിന് പകരം മുഹമ്മദ് ഷമി ബൗളിംഗ് പങ്കാളിയാവുന്നത് കളിയെ ബാധിക്കില്ല. അഫ്ഗാനിസ്ഥാനെ നിസാരക്കാരായികാണില്ലെന്നും ഇന്ത്യൻ പേസർ പറഞ്ഞു.ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധമാണ് ജസ്പ്രീത് ബുംറ. ലോകകപ്പിൽ ബുംറ മൂന്ന് കളിയിൽ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം