ട്വിറ്ററില്‍ കൊമ്പു കോര്‍ത്ത് യുവരാജും മാത്യു ഹെയ്ഡനും

Published : Jun 08, 2019, 11:26 AM IST
ട്വിറ്ററില്‍ കൊമ്പു കോര്‍ത്ത് യുവരാജും മാത്യു ഹെയ്ഡനും

Synopsis

ഇന്ത്യ-ഓസ്ട്രേലിയ മത്സരമാണ് നാളെ. അതിന് മുമ്പാണ് ഇരു രാജ്യങ്ങളിലെയും പഴയ താരങ്ങള്‍ ട്വിറ്ററില്‍ ഏറ്റുമുട്ടിയത്. 

ദില്ലി: ക്രിക്കറ്റ് ലോകത്തെ രണ്ട് മുൻതാരങ്ങളുടെ തർക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കവിഷയം. ഇന്ത്യ-ഓസ്ട്രേലിയ മത്സരമാണ് നാളെ. അതിന് മുമ്പാണ് ഇരു രാജ്യങ്ങളിലെയും പഴയ താരങ്ങള്‍ ട്വിറ്ററില്‍ ഏറ്റുമുട്ടിയത്. യുവരാജ് സിംഗും മാത്യു ഹെയ്ഡനുമാണ് ട്വിറ്ററിൽ കൊമ്പുകോർത്ത താരങ്ങള്‍. 

കയ്യിൽ അഞ്ച് കിരീടവുമായി ഓസ്ട്രേലിയക്കാരൻ. രണ്ടെണ്ണം മാത്രമുള്ള ഇന്ത്യക്കാരനും. മത്സരത്തിന് മുൻപ് ആരാധകർ ഏറ്റെടുത്ത ഈ പരസ്യചിത്രം ഷെയർ ചെയ്താണ് മാത്യു ഹെയ്ഡൻ ഇന്ത്യയെ വെല്ലുവിളിക്കുന്നത്. 

തന്നെ മെൻഷൻ ചെയ്തുള്ള ട്വീറ്റ് ചർച്ചയാതോടെ യുവരാജ് സിംഗ് മറുപടിയുമായെത്തി. ഞായറാഴ്ചത്തെ മത്സരത്തിൽ ഇന്ത്യയാണ് ജയിക്കാൻ പോകുന്നതെന്ന് യുവിയുടെ ആത്മവിശ്വാസം. പഴയകാലം പറയേണ്ടെന്നും ഓസീസ് താരത്തിന് മുന്നറിയിപ്പ്. എന്തായാലും താരങ്ങളുടെ വാക്പോര് ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം