
ലണ്ടന്‍: അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരം വിജയിച്ച് ലോകകപ്പിനോട് വെസ്റ്റ് ഇന്‍ഡീസ് ടീം വിട പറഞ്ഞു. കരീബിയന്‍ പടയുടെ ഇതിഹാസ താരം ക്രിസ് ഗെയിലിന്‍റെ അവസാന ലോകകപ്പായിരുന്നു ഇത്. വെസ്റ്റ് ഇൻഡീസിന്‍റെ ലോകകപ്പ് ചരിത്രത്തിൽ നിരവധി നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെങ്കിലും ഈ ലോകകപ്പിൽ തിളങ്ങാൻ ഗെയിലിന് കഴിഞ്ഞില്ല. എങ്കിലും ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കാനിറങ്ങാന്‍ ഗെയില്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
നേരത്തെ നടത്തിയ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചെങ്കിലും അടുത്ത ലോകകപ്പിന് ഗെയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തിന് ശേഷം ക്രിസ് ഗെയിലിന്‍റെ വിരമിക്കലിനെക്കുറിച്ച് പ്രതികരിക്കുകയാണ് വിന്‍ഡീസ് താരം ഷായ് ഹോപ്. "ക്രിസ് ഗെയിലില്‍ നിന്നും ഒരു പാടു കാര്യങ്ങള്‍ പഠിക്കാനുണ്ട്. അദ്ദേഹം വിരമിക്കുമ്പോള്‍ ലോകം മുഴുവന്‍ അദ്ദേഹത്തെ മിസ് ചെയ്യുമെന്ന് ഉറപ്പാണ്". ഷായ് ഹോപ് വ്യക്തമാക്കി.