നാലാം നമ്പറില്‍ മികച്ച താരമില്ലാതെ പോയതാണ് ഇന്ത്യന്‍ ടീമിന്‍റെ തോല്‍വിക്ക് കാരണം: യുവരാജ്

By Web TeamFirst Published Jul 14, 2019, 10:08 AM IST
Highlights

നാലാം നമ്പറില്‍ ഒരു മികച്ച താരമില്ലാതെ പോയതാണ് ടീമിന്‍റെ പരാജയത്തിന് കാരണമായതെന്നാണ് താരത്തിന്‍റെ വിലയിരുത്തല്‍. 

ലണ്ടന്‍: മികച്ച താരങ്ങളുമായി എത്തി ലീഗ് ഘട്ടത്തില്‍ വമ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും ടീം ഇന്ത്യയ്ക്ക്  ലോകകപ്പിന്‍റെ ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല. സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ടീമിന്‍റെ ഫൈനല്‍ സാധ്യത അണഞ്ഞത്. ഫൈനലില്‍ എത്താതെ ഇന്ത്യ പുറത്തു പോയതിന് പിന്നാലെ ടീമിന്‍റെ തോല്‍വിയെ വിലയിരുത്തി മുതിര്‍ന്ന താരങ്ങളും രംഗത്തെത്തി.  

സെമിയില്‍ ന്യൂസിലന്‍ഡിനോടേറ്റ ഇന്ത്യയുടെ പരാജയത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. നാലാം നമ്പറില്‍ ഒരു മികച്ച താരമില്ലാതെ പോയതാണ് ടീമിന്‍റെ പരാജയത്തിന് കാരണമായതെന്നാണ് താരത്തിന്‍റെ വിലയിരുത്തല്‍. 'നാലാം നമ്പറിലേക്ക് ടീം മാനേജ്മെന്‍റ് ഒരു താരത്തെ വളര്‍ത്തിയെടുക്കേണ്ടിയിരുന്നു. അതില്ലാതെ പോയി. പല താരങ്ങളെയും പരീക്ഷിച്ചു. ലോകകപ്പില്‍ അതാണ് ടീമിന് തിരിച്ചടിയായത്'. 

നിര്‍ണായകമായ നാലാം നമ്പറില്‍ ഒരു നല്ല താരമുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നെന്നും യുവരാജ് വ്യക്തമാക്കി. നേരത്തെ ടീം കോച്ച് രവി ശാസ്ത്രിയും നാലാം നമ്പറില്‍ സ്ഥിരതയുള്ള ഒരു സ്പെഷ്യലിസ്റ് ബാറ്റ്സ്മാന്‍ ഇല്ലാത്തതാണ് ഇന്ത്യ നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. 

click me!