ദ് ഓവല്‍

By Web TeamFirst Published May 30, 2019, 1:11 PM IST
Highlights

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് വേദിയാവുന്നത് തേംസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഓവലാണ്. 1880ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനും വേദിയായത് ഓവലായിരുന്നു

ദ് ഓവല്‍
സ്ഥാപിച്ചത് 1845ല്‍
കപ്പാസിറ്റി-25000

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് വേദിയാവുന്നത് തേംസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഓവലാണ്. 1880ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനും വേദിയായത് ഓവലായിരുന്നു.നൂറിലേറെ ടെസ്റ്റുകള്‍ക്കാണ് ഓവല്‍ ഇതുവരെ വേദിയായത്. 1975, 1979, 1983, 1999 ലോകകപ്പുകളിലും നിരവധി മത്സരങ്ങള്‍ക്ക് വേദിയായി. 1999ലെ ലോകകപ്പില്‍ പാക്കിസ്ഥാന്റെ സഖ്‌ലിയന്‍ മുഷ്താഖ് സിംബാബ്‌വെക്കെതിരെ ഹാട്രിക്ക് നേടിയതും ഇതേ വേദിയിലാണ്.

ലോകകപ്പ് മത്സരങ്ങള്‍-5
മെയ്-30 ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക
ജൂണ്‍-2 ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ്
ജൂണ്‍-5 ന്യൂസിലന്‍ഡ്-ബംഗ്ലാദേശ്
ജൂണ്‍-9 ഇന്ത്യ-ഓസ്ട്രേലിയ
ജൂണ്‍-15 ശ്രീലങ്ക-ഓസ്ട്രേലിയ

click me!