ഒഡിഷയിൽ നിന്ന് ഓച്ചിറയിലേക്ക് എത്തിച്ചു; രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസെത്തി; വന്‍ലഹരിവേട്ട, 4പേര്‍ പിടിയില്‍

Published : Jan 09, 2025, 08:29 PM IST
ഒഡിഷയിൽ നിന്ന് ഓച്ചിറയിലേക്ക് എത്തിച്ചു; രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസെത്തി; വന്‍ലഹരിവേട്ട, 4പേര്‍ പിടിയില്‍

Synopsis

കൊല്ലം ഓച്ചിറയിൽ വൻ കഞ്ചാവ് വേട്ട. 10 കിലോ കഞ്ചാവുമായി നാലുപേർ എക്സൈസിൻ്റെ പിടിയിലായി. 

കൊല്ലം: കൊല്ലം ഓച്ചിറയിൽ വൻ കഞ്ചാവ് വേട്ട. 10 കിലോ കഞ്ചാവുമായി നാലുപേർ എക്സൈസിൻ്റെ പിടിയിലായി. ജില്ലയിലുടനീളം വിൽപന നടത്തുന്നതിനാണ് പ്രതികൾ ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ചത്. കൊല്ലത്ത് ലഹരി മരുന്ന് കച്ചവടം വ്യാപകമാകുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു. 
ഓച്ചിറ വയനകത്ത് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. 

വയനകം സ്വദേശി രാജേഷ്‌കുമാർ, ഒഡീഷ സ്വദേശികളായ ബിക്കാരി ചരൺ ഗൗഡ, സുശാന്ത് കുമാർ, രാജേഷ്‌കുമാർ പോലായി എന്നിവരാണ് കഞ്ചാവുമായി അറസ്റ്റിലായത്. അഞ്ചു ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കഞ്ചാവ് വേട്ടയാണിത്. അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികൾ. ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്. വിദ്യാർത്ഥികളെ അടക്കം കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്