പാലക്കാട് 14 കാരിയും യുവാവും തൂങ്ങിമരിച്ച നിലയിൽ; പരാതി പൊലീസ് ​ഗൗരവത്തോടെ അന്വേഷിച്ചില്ലെന്ന് ആക്ഷേപം

Published : May 17, 2023, 10:59 PM IST
പാലക്കാട് 14 കാരിയും യുവാവും തൂങ്ങിമരിച്ച നിലയിൽ; പരാതി പൊലീസ് ​ഗൗരവത്തോടെ അന്വേഷിച്ചില്ലെന്ന് ആക്ഷേപം

Synopsis

ഞായറാഴ്ച മുതൽ പെൺക്കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

പാലക്കാട്: പാലക്കാട് പടലിക്കാട് പതിനാല് വയസുകാരിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച മുതൽ പെൺക്കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

ഇന്ന് പുലർച്ചെയാണ് പടലിക്കാട് ഇറിഗേഷൻ കനാലിന് സമീപമുള്ള മരത്തിൽ പതിനാലുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനിയേയും കൊട്ടേക്കാട് സ്വദേശി രഞ്ജിതിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവും പെൺകുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തെ ചൊല്ലി വീട്ടുകാർക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെയാണ് പെൺക്കുട്ടിയെയും യുവാവിനെയും കാണാതായ വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

എന്നാൽ, പരാതി നൽകിയിട്ടും പെൺക്കുട്ടിയുടെ തിരോധാനം വേണ്ടത്ര ഗൗരവത്തിൽ അന്വേഷിച്ചില്ലെന്ന് ആരോപണമുണ്ട്. പൊലീസിൻ്റെ വീഴ്ചക്കെതിരെ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്