
മുംബൈ: മുംബൈയിൽ നിന്ന് കാണാതായ 15 വയസുകാരിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്ധേരി സ്വദേശിനിയായ വൻഷിത കനയ്യലാൽ റാത്തോഡിന്‍റെ മൃതദേഹമാണ് പാൽഖറിലെ നായ്‍ഗാവ് റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. രാവിലെ സ്കൂളിലേക്ക് പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് 15 വയസുകാരിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുത്തിക്കൊന്ന ശേഷം പുതപ്പിൽ മൂടി ബാഗിലാക്കി വച്ച നിലയിലായിരുന്നു മൃതദേഹം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗ് പരിശോധിച്ച സമീപവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ആരാണ് മൃതദേഹം കൊണ്ടുവെച്ചതെന്ന് കണ്ടെത്താൻ റെയിൽവേ സ്റ്റേഷന് പരിസരത്തുമുള്ള സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത, പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
Also Read: 9 വര്‍ഷം മുമ്പ് കുട്ടികളില്ലാത്ത ദമ്പതികള്‍ തട്ടിക്കൊണ്ടുപോയ മകളെ തിരികെ കിട്ടിയപ്പോള്‍...
അമ്മയോട് മകൻ ഉച്ചത്തിൽ സംസാരിക്കുന്നത് പോലും കേട്ടിട്ടില്ല; ഞെട്ടിച്ച് തൃശൂരിലെ കൊല
കുന്നംകുളത്ത് മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതിന്‍റെയും അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്‍റെയും ഞെട്ടലിൽ നിന്ന് കേരളം മുക്തമായിട്ടില്ല. അതിനിടെയിലാണ് മറ്റൊരു ദാരുണമായ കൊലപാതക വാർത്ത കൂടി തൃശ്ശൂരിൽ നിന്ന് പുറത്തുവന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് എന്ന സ്ഥലത്ത് മകന്‍ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്.കൊലയ്ക്ക് ശേഷം പ്രതി വിഷ്ണു വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ഏറെ നേരം പൊലീസിനോട് ഒന്നും പറയാതെ മൗനം തുടർന്നു. ഷർട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാരണം പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്. (തുടര്‍ന്ന് വായിക്കുക)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam