
പാലക്കാട്: പാലക്കാട് വൻ സ്വർണവേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിന്റെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. ചെന്നൈ ആലപ്പി എക്സ്പ്രസ്സ് ട്രെയിനിലാണ് സ്വർണം കൊണ്ടു വന്നത്. തൃശ്ശൂർ ഇടക്കുന്നി സ്വദേശി നിർമേഷ്, കരുമാത്ര സ്വദേശി ഹരികൃഷ്ണൻ , നെന്മക്കര സ്വദേശി ടുബിൻ ടോണി എന്നിവരെ കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് അന്വേഷണം തുടങ്ങി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam