
ചാലക്കുടി: മോഡലാക്കാമെന്ന് വാഗ്ദാനം ചെയ്ത് 19 വയസുകാരി പെൺകുട്ടിയെ പീഡിപ്പിക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ ഒരു യുവതി കൂടി അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശിനിയായ പ്രഭാവതി (ലക്ഷ്മി)യാണ് പിടിയിലായത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ച് യുവതികളെ വലയിലാക്കുന്ന പെൺവാണിഭ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ലക്ഷ്മി.
കേസിൽ നേരത്തെ പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശി വഴിയാണ് പെൺകുട്ടി ഇവരുടെ കെണിയിൽപ്പെടുന്നത്. പിന്നീട് പെൺകുട്ടിയുടെ ചിത്രങ്ങൾ ഈ സംഘം പലർക്കും അയച്ചാണ് ഇടപാടുകാരെ കണ്ടെത്തിയത്. സുഷി എന്നയാൾ വഴിയാണ് ലക്ഷ്മി പീഡനത്തിനിരയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്.