മൂന്നുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി 19 -കാരനായ അച്ഛൻ

Published : Nov 02, 2023, 04:15 PM IST
മൂന്നുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി 19 -കാരനായ അച്ഛൻ

Synopsis

വൈദ്യ പരിശോധനയിൽ കുഞ്ഞ് ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കുഞ്ഞിന്‍റെ മരണം ഒരു കൊലപാതകമാണെന്നും മെഡിക്കൽ എക്സാമിനർ കണ്ടെത്തുകയായിരുന്നു. 

നുഷ്യർ മൃഗങ്ങളെക്കാൾ മൃഗീയമായി പെരുമാറുന്ന പല സംഭവങ്ങളും സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ മറ്റൊരു കണ്ണില്ലാത്ത ക്രൂരത കൂടി. വിർജീനിയയിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്‍റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 19 -കാരനായ പിതാവ് തന്‍റെ മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതായാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 

'മരണ തൊപ്പി കൂണ്‍' കറി വച്ച് വിളമ്പി, മുന്‍ ഭർത്താവിന്‍റെ അമ്മ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; യുവതി അറസ്റ്റിൽ

ഒക്ടോബർ 27ന് ഉച്ചയ്ക്ക് 12 . 30 ഓടെയാണ് സ്റ്റാഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസിലേക്ക് ഒരു മെഡിക്കൽ എമർജൻസി സന്ദേശം ലഭിച്ചു. റിച്ച്‌ലാൻഡ് റോഡിന് സമീപത്തെ ഒരു വീട്ടിൽ നിന്നും സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള സന്ദേശമായിരുന്നു അത്. സംഭവ സ്ഥലത്ത് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത് നിലത്ത് അനക്കമില്ലാതെ കിടക്കുന്ന ഒരു പിഞ്ചു കുഞ്ഞിനെയാണ്. ഉടൻതന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. സമീപത്തെ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നുവെന്ന് സ്റ്റാഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസ് പുറത്ത് വിട്ട പ്രസ്ഥാവനയില്‍ പറയുന്നു. 

മദ്യം കടത്തിയ കാർ അപകടത്തിൽപ്പെട്ടു, ദേശീയപാത നിശ്ചലമാക്കി ആൾക്കൂട്ടം മദ്യക്കുപ്പികൾ കൊള്ളയടിച്ചു; വീഡിയോ !

വൈദ്യ പരിശോധനയിൽ കുഞ്ഞ് ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കുഞ്ഞിന്‍റെ മരണം ഒരു കൊലപാതകമാണെന്നും മെഡിക്കൽ എക്സാമിനർ കണ്ടെത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.  മരണത്തിന് കാരണക്കാരൻ കുട്ടിയുടെ അച്ഛൻ തന്നെ ആണെന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഒടുവില്‍ കണ്ടെത്തി. തുടർന്ന് ഒക്ടോബർ 28 -ന് കുട്ടിയുടെ അച്ഛനായ ഡാളസ് ബൗളിംഗ് എന്ന 19 -കാരനെ ഡിക്റ്റടിവുകൾ അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളുടെ മേൽ കൊലപാതകം, ബാലപീഡനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. സ്റ്റാഫോർഡ് കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ ടീമിലെ അംഗമാണ് ബൗളിംഗ്. ഇപ്പോൾ ഇയാൾ റാപ്പഹാനോക്ക് റീജിയണൽ ജയിലിൽ തടവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം