മാതാപിതാക്കള്‍ വായ്പ തിരിച്ചടച്ചില്ല; രണ്ടര വയസ്സുകാരിയെ കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്ന്നെടുത്തു

Published : Jun 06, 2019, 06:35 PM IST
മാതാപിതാക്കള്‍ വായ്പ തിരിച്ചടച്ചില്ല; രണ്ടര വയസ്സുകാരിയെ കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്ന്നെടുത്തു

Synopsis

മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് ശ്രദ്ധയില്‍പ്പെട്ടത്. മെയ് 28ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

അലിഗഢ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ മാതാപിതാക്കള്‍ കടം വാങ്ങിയ 10000 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ച് രണ്ടര വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്ന്നെടുത്തു. അലിഗഢിനടുത്ത തപ്പല്‍ എന്ന സ്ഥലത്താണ് സംഭവം. അയല്‍ക്കാരായ സഹീദ്, അസ്ലം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കൈകള്‍ ഒടിച്ച്, കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ് മൃതദേഹം കാണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ മാലിന്യം തള്ളുന്ന ഒഴിഞ്ഞ സ്ഥലത്ത്നിന്ന് ജൂണ്‍ രണ്ടിനാണ് മൃതദേഹം കണ്ടെടുത്തത്.  മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് ശ്രദ്ധയില്‍പ്പെട്ടത്. മെയ് 28ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസികള്‍ പിടിയിലായത്. എന്നാല്‍, കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതാകുന്നതിന് മുമ്പ് ഇവര്‍ കുട്ടിയുടെ മാതാപിതാക്കളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുടുംബവും ബന്ധുക്കളും റോഡ് ഉപരോധിച്ചു. പൊലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. വാര്‍ത്ത ഏജന്‍സിയായ എഎന്‍എ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ ദിവസവും എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ; നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വയറിം​ഗ് സാധനങ്ങൾ കവർന്ന പ്രതി പിടിയിൽ
ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും അതിക്രൂരമായി മർദിച്ച് യുവാവ്, കേസെടുത്ത് പൊലീസ്