ഗുജറാത്ത് തുറമുഖത്ത് 21000 കോടിയുടെ മയക്കുമരുന്ന് പിടിച്ചു; കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ കോൺഗ്രസ്

Published : Sep 22, 2021, 10:53 PM IST
ഗുജറാത്ത് തുറമുഖത്ത്  21000 കോടിയുടെ മയക്കുമരുന്ന് പിടിച്ചു; കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ കോൺഗ്രസ്

Synopsis

ഗുജറാത്തിലെ തുറമുഖത്ത് നിന്ന് 21000 കോടി വിലവരുന്ന മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ഇഡിയും അന്വേഷണം തുടങ്ങി. ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഗുജറാത്തും കേന്ദ്രവും ഭരിക്കുന്ന ബിജെപി സർക്കാറും സംശയ നിഴലിലാണെന്ന് കോൺഗ്രസ് ആരോപിച്ചു.

അഹമ്മദാബാദ്: ഗുജറാത്തിലെ തുറമുഖത്ത് (Gujarat port) നിന്ന് 21000 കോടി വിലവരുന്ന മയക്കുമരുന്ന് (drugs seized) പിടിച്ച സംഭവത്തിൽ ഇഡിയും അന്വേഷണം തുടങ്ങി. ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഗുജറാത്തും കേന്ദ്രവും ഭരിക്കുന്ന ബിജെപി സർക്കാറും സംശയ നിഴലിലാണെന്ന് കോൺഗ്രസ് ആരോപിച്ചു. കമ്പനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി മുന്ദ്രാ തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിറക്കി.

രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട. രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് ഖച്ച് ജില്ലയിലെ മുന്ദ്രാതുറമുഖത്ത് നിന്ന് പിടിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താനാണ് ലഹരി കടത്തെന്നാണ് സൂചന. ഡിആർഐയ്ക്കൊപ്പം ഇഡിയും അന്വേഷണം ഏറ്റെടുത്തു. റോ അടക്കം ഏജൻസികളും സമാന്തരമായി അന്വേഷിക്കുന്നുണ്ട്. എന്നാൽ പതിവ് പരിശോധനയിലാണ് കണ്ടെയ്നറുകളിൽ ലഹരി മരുന്നാണെന്ന് കണ്ടെത്തിയത്. 

അതായത് മുൻകൂട്ടിയുള്ള വിവരം ഏജൻസികൾക്ക് ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ.  ഇത് പോലെ എത്ര കണ്ടെയ്നറുകൾ വന്ന് പോയിക്കാണുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. ഭീകരർ ഗുജറാത്ത് തീരം ഉപോയഗിക്കുന്നതായി സംശയിക്കണമെന്ന് മുൻപ് നടന്ന ചില ലഹരി വേട്ട കൂടി ഓർമിപ്പിച്ച്കൊണ്ട് ഖേര മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ അഫ്ഗാൻ പൗരൻമാരെയും തമിഴ്നാട് സ്വദേശികളായ ദമ്പതികളെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയാണ്.

ദമ്പതികളുടെ കമ്പനിയിലേക്കുള്ള ടാൽകം പൗഡറെന്നാണ് രേഖകളിലുണ്ടായിരുന്നത്. അതേസമയം മുന്ദ്ര തുറമുഖ നടത്തിപ്പുകാരാണെങ്കിലും കണ്ടെയ്നറുകളിലുള്ള സാധനങ്ങളിൽ ഉത്തരവാദിത്തമില്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നു.  ചിലർ കമ്പനിയെ സംശയ നിഴലിലാക്കാൻ ശ്രമിക്കുകയാണെന്ന് അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇത് ഞങ്ങളുടെ ജീവിതമാണ്, ഇതില്ലാതെ പറ്റില്ല'; കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി 3 സഹോദരിമാർ, കുറിപ്പ് പുറത്ത്
നമ്പർ ബ്ലോക്ക് ചെയ്തു, ചാറ്റിം​ഗും കോളിം​ഗും അവസാനിപ്പിച്ചു, കാമുകനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി, 22കാരി അറസ്റ്റിൽ