34കാരിയായ ബാങ്ക് മാനേജര്‍ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; 24കാരനായ കാമുകന്‍ അറസ്റ്റിൽ

Published : Jan 10, 2024, 09:14 AM ISTUpdated : Jan 10, 2024, 09:46 AM IST
34കാരിയായ ബാങ്ക് മാനേജര്‍ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; 24കാരനായ കാമുകന്‍ അറസ്റ്റിൽ

Synopsis

2023 സെപ്റ്റംബറിലാണ് അമിത് കൗർ വിവാ​ഹമോചിതയായത്. ഇവർക്ക് ഒരുമകളുണ്ട്. ഇരുവരും ജന്മദിനം ആഘോഷിച്ചാണ് ഹോട്ടൽമുറിയിൽ എത്തിയത്.

മുംബൈ: ബാങ്ക് മാനേജരായ യുവതിയെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സിയോൺ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗർ (ആമി-35) ആണ് കൊല്ലപ്പെട്ടത്. ഇവരെ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. കാമുകനായ യുപി സ്വദേശി ഷൊയെബ് ഷെയ്ഖിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിനാക്കയിലെ വീട്ടിൽനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. 

ഐഡിഎഫ്‌സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണു കൊല്ലപ്പെട്ട ആമിയെന്ന് പൊലീസ് പറഞ്ഞു. ജനുവരി 8 ന് യുവതിയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും മുറിയെടുത്തത്. പ്രതി ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തണമെന്ന പദ്ധതിയിട്ട ശേഷമാണ് പ്രതി ഹോട്ടലിൽ മുറിയെടുത്തത്. പിന്നീട് ആമിയെ വിളിച്ചുവരുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം ഹോട്ടലിൽനിന്നു കടന്നുകളഞ്ഞ പ്രതി ഉത്തർപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കവെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.

ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക്  മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതിയുടെ വീട്ടിൽ എത്തിയതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടത്.

2023 സെപ്റ്റംബറിലാണ് അമിത് കൗർ വിവാ​ഹമോചിതയായത്. ഇവർക്ക് ഒരുമകളുണ്ട്. ഇരുവരും ജന്മദിനം ആഘോഷിച്ചാണ് ഹോട്ടൽമുറിയിൽ എത്തിയത്. അർധരാത്രിയോടെ ലോഡ്ജ് ജീവനക്കാർ ഷെയ്ഖ് ഹോട്ടൽ വിട്ട് പോകുന്നത് കണ്ടെങ്കിലും ശ്രദ്ധിച്ചില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് കഴുത്ത് ഞെരിച്ച നിലയിൽ കൗറിനെ കണ്ടെത്തിയത്. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം