
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 കോടിയുടെ ഹെറോയിൻ വേട്ട. ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയൻ പൗരനിൽ നിന്ന് നാലരക്കിലോ മയക്കു മരുന്ന് ഡിആര്‍ഐ പിടികൂടി. ടാന്‍സാനിയ സ്വദേശി അഷ്റഫ് സാഫിയാണ് ഹെറോയിനുമായി കൊച്ചിയിൽ പിടിയിലായത്.
ട്രോളി ബാഗില്‍ പ്രത്ര്യേക അറയുണ്ടാക്കി അതിൽ നാല് പാക്കറ്റുകളിലാക്കിയാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ടാന്‍സാനിയയിൽ നിന്ന് ദുബായിലെത്തിയ ശേഷം അവിടെ നിന്ന് മറ്റൊരു വിമാനത്തിലാണ് അഷ്റഫ് സാഫി കൊച്ചിയിലെത്തിയത്.
രാജ്യാന്തരവിപണിയില്‍ 25 കോടി രൂപ വിലമതിക്കുന്നതാണ് പിടികൂടിയ ഹെറോയിനെന്ന് ഡിആർഐ പറഞ്ഞു. ആര്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്ന് വ്യക്തമല്ല. കൊച്ചിയില്‍ നിന്ന് മറ്റെവിടേക്കെങ്കിലും പോകാൻ അഷ്റഫ് തീരുമാനിച്ചിരുന്നോ എന്നതില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യാന്തര ലഹരിമാഫിയയുടെ കൊച്ചി ബന്ധങ്ങളും അന്വേഷിക്കുമെന്ന് ഡിആര്‍ഐ അറിയിച്ചു. കഴിഞ്ഞമാസം കോടികളുടെ ഹെറോയിനുമായി സിംബാബ് വെ ക്കാരിയൊ വിമാനത്താവളത്തിൽ വച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam