25കാരിയായ നാടന്‍പാട്ട് ഗായിക വെടിയേറ്റ് മരിച്ചു; ആക്രമണം രണ്ടാം തവണ

By Web TeamFirst Published Oct 2, 2019, 8:45 PM IST
Highlights
  • ഉത്തര്‍പ്രദേശില്‍ നാടന്‍പാട്ട് ഗായിക വെടിയേറ്റ് മരിച്ചു
  • രണ്ടാം തവണയാണ് ഗായികയ്ക്ക് നേരെ ആക്രമണം നടക്കുന്നത്
  • വീടിനടുത്തുവച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത്

ലക്നൗ: ഉത്തര്‍പ്രദേശ് ഗ്രേറ്റര്‍ നോയിഡയില്‍ നാടന്‍പാട്ട് ഗായിക വെടിയേറ്റ് മരിച്ചു. 25കാരിയായ സുഷമയാണ് ബൈക്കിലെത്തിയ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

വെടിയേറ്റ് നിലത്തുവീണ സുഷമയെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൊട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ടംഗ സംഘം സുഷമയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

നേരത്തെ ബുലന്ദ്ശഹറിലെ മെഹ്‌സാന ഗ്രാമത്തില്‍ പരിപാടിക്കിടെ നേരത്തെയും ഇവര്‍ക്കെതിരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ നേരത്തെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയ സുഷമ ഇപ്പോള്‍ മറ്റൊരാളോടൊപ്പമാണ് താമസം. എല്ലാ സാധ്യതകളും അന്വേഷണ വിധേയമാക്കുമെന്നും ഉടന്‍ പ്രതികളെ പിടികൂടുമെന്നും സീനിയര്‍ പൊലീസ് സുപ്രണ്ട് വൈഭവ് കൃഷ്ണ പ്രതികരിച്ചു.

click me!