2700 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ, വൻ ശേഖരവുമായി രണ്ടുപേര്‍ അറസ്റ്റിൽ

Published : Oct 09, 2022, 10:35 PM IST
 2700 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ, വൻ ശേഖരവുമായി  രണ്ടുപേര്‍ അറസ്റ്റിൽ

Synopsis

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരവുമായി രണ്ട് പേരെ ഇടുക്കി ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇടുക്കി: നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരവുമായി രണ്ട് പേരെ ഇടുക്കി ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് പുതിയേടത്ത്കുന്നേല്‍ സുമേഷ്, പൂപ്പാറ സ്വദേശി ഈശ്വരന്‍(52) എന്നിവരാണ് പിടിയിലായത്. രാജകുമാരി നോര്‍ത്തിലെ വ്യാപാരിയായ സുമേഷിൻറെ വാഹനത്തില്‍ നിന്ന് 2700 പായ്ക്കറ്റും പൂപ്പാറ ടൗണിലെ വ്യാപാരിയായ ഈശ്വരൻറെ പക്കല്‍ നിന്ന് 280 പായ്ക്കറ്റ് ഹാന്‍സുമാണ് പിടികൂടിയത്.  അയൽ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച ഹാന്‍സ് സുമേഷ് ചില്ലറ വില്‍പന നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സുമേഷിന്റെ പക്കല്‍ നിന്നാണ് ഇൗശ്വരന്‍ ഇത് വാങ്ങിയത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Read more:  വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് ഏഴര ലക്ഷത്തിലേറെ ലഹരി ഗുളികകള്‍

അതേസമയം, തലസ്ഥാനത്ത് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പൊലീസ് പിടികൂടി. തമലത്തെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് നാർക്കോട്ടിക് സെൽ പിടികൂടിയത്. പ്രാവച്ചമ്പലം സ്വദേശി അൻവറുദ്ദീനാണ്  പുകിയില ഉൽപ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്. അൻവറുദ്ദീനെ പൊലീസ് പിടികൂടി. വിവിധ കടകളിൽ കൊണ്ടു പോയി വിൽപ്പന നടത്തുന്നതിനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ആറു മാസം ഒരു സ്ഥലത്ത് വീടെടുത്ത് പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തും. അതിനു ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറുന്നതാണ് അൻവറുദ്ദീന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു.  സംശയത്തെ തുടർന്ന് കുറേ നാളുകളായ അൻവറുദ്ദീനെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. അതേസമയം, മയക്കുമരുന്ന് കച്ചവടവും ഉപയോഗവും ഉള്‍പ്പെടെയുളള വിവരങ്ങള്‍ പോല്‍-ആപ്പ് വഴി രഹസ്യമായി കൈമാറാമെന്ന് പൊലീസ് അറിയിച്ചു.

പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആണ് പോല്‍-ആപ്പ്. ഈ ആപ്പ് വഴി മയക്കുമരുന്നിന്‍റെ ഉപയോഗവും കടത്തും ഉള്‍പ്പെടെയുളള വിവിധ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് നല്‍കുന്ന വിവരങ്ങള് അതീവ രഹസ്യമായിരിക്കുമെന്ന് പൊലീസ് പറയുന്നു.  മയക്കുമരുന്നു മാഫിയയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നയാളുടെ വ്യക്തിഗത വിവരങ്ങള്‍ പോല്‍-ആപ്പില്‍ രേഖപ്പെടുത്തില്ലെന്നതാണ്  ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ