
ദില്ലി: ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം. ദില്ലി നിസാമുദ്ദീനിലാണ് 25കാരൻ കൊല്ലപ്പെട്ടത്. ഇയാളെ കുട്ടികൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിസാമുദ്ദീൻ ബസ്തി നിവാസികളാണ് കൊല നടത്തിയത്. ഇയാളുടെ മുഖം കല്ലുകൊണ്ട് വികൃതമാക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശരീരത്തിന് തീകൊളുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ രണ്ട് 16 വയസുകാരെയും 17 വയസുകാരനെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഷെൽട്ടർ ഹോമിലേക്ക് അയച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആസാദ് എന്നയാളെ തങ്ങൾ കൊലപ്പെടുത്തിയെന്നും മൃതദേഹം ഖുസ്രോ പാർക്കിലാണെന്നും മൂവരും പൊലീസിനോട് വെളിപ്പെടുത്തി. പാതി കത്തിക്കരിഞ്ഞ മൃതദേഹം കിടക്കുന്ന സ്ഥലത്ത് പൊലീസ് എത്തി. ക്രൈം ആൻഡ് ഫോറൻസിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എയിംസിലേക്ക് അയച്ചെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത് ഈസ്റ്റ്) രാജേഷ് ദിയോ പറഞ്ഞു.
Read more.... പ്രണയപ്പക; യുവതിയെ ജീവനോടെ കത്തിച്ച് ട്രാൻസ്ജെൻഡർ, കൈകാൽ കെട്ടി, ഞരമ്പ് മുറിച്ചു, പിറന്നാൾ തലേന്ന് ക്രൂരത!
കൊല്ലപ്പെട്ട ആസാദ് എന്ന യുവാവ് തങ്ങളിൽ ഒരാളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പിടിയിലായവർ പറഞ്ഞു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് മൂവരും ചേർന്ന് ഇയാളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മരിച്ചയാളുടെ തെളിവുകളും ഐഡന്റിറ്റിയും നശിപ്പിക്കാൻ ഉണങ്ങിയ പുല്ലും വസ്ത്രങ്ങളും ഉപയോഗിച്ച് മൃതദേഹം കത്തിക്കാൻ പ്രതികൾ ശ്രമിച്ചതായും ഡിസിപി പറഞ്ഞു. കൊലക്ക് ഉപയോഗിച്ച കുക്രി (ഒരുതരം കത്തി), കല്ലുകൾ, മരത്തടി എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam