കത്വയില്‍ മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായി; പ്രതി പിടിയില്‍

Published : Mar 11, 2020, 03:11 PM IST
കത്വയില്‍ മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായി; പ്രതി പിടിയില്‍

Synopsis

കത്വ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നും സൂചനയുണ്ട്. പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

കത്വ: ജമ്മു കശ്മീരിലെ കത്വയില്‍ മൂന്ന് വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ കടുത്ത മദ്യപാനിയാണെന്നും മദ്യലഹരിയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും കത്വ എസ്എസ്പി ഡോ. ശൈലേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന് മുന്നില്‍ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 20 കാരനാണ് അറസ്റ്റിലായത്. 

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് ക്രൂരകൃത്യം നടന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കുട്ടിയുടെ വീട്ടില്‍ നിന്ന് ലഭിച്ചു. കത്വ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നും സൂചനയുണ്ട്. പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കത്വയില്‍ എട്ട് വയസ്സുകാരി ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് വന്‍ വിവാദമായ സംഭവമായിരുന്നു. 


 

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ