15കാരനുമായി ഒളിച്ചോടി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു; 30കാരിക്കെതിരെ കേസ് 

Published : Jul 28, 2022, 07:49 PM ISTUpdated : Jul 28, 2022, 07:51 PM IST
15കാരനുമായി ഒളിച്ചോടി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു; 30കാരിക്കെതിരെ കേസ് 

Synopsis

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിലെ ബാലനഗറിലെ വാടകവീട്ടിലാണ് ആൺകുട്ടിയെയും യുവതിയെയും പൊലീസ് കണ്ടെത്തിയത്.

വിജയവാഡ: ആന്ധ്രാപ്രദേശിൽ 30 കാരിയായ യുവതി 15 വയസ്സുകാരനായ ആൺകുട്ടിയെയുമായി ഒളിച്ചോടി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപണം.  കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലാണ് സംഭവം. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിലെ ബാലനഗറിലെ വാടകവീട്ടിലാണ് ആൺകുട്ടിയെയും യുവതിയെയും പൊലീസ് കണ്ടെത്തിയത്. കുട്ടിയോടൊപ്പം ജീവിക്കാനും ശാരീരിക ബന്ധം തുടരാനുമുള്ള ഉദ്ദേശ്യത്തോടെയാണ് യുവതി കുട്ടിക്കൊപ്പം ഒളിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു. 

ജൂലൈ 19നാണ് ഇരുവരും ഒളിച്ചോടിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന 15 വയസുകാരൻ സുഹൃത്തുക്കളെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് വീട്ടിലേക്ക് മടങ്ങിവന്നില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ വി ദുർഗാ റാവു പറഞ്ഞു. രാത്രിയിൽ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായതായി അറിയാൻ കഴിഞ്ഞു. യുവതി കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയം തോന്നിയ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് ചൊവ്വാഴ്ച ഹൈദരാബാദിലെ വാടകവീട്ടിലാണ് ആൺകുട്ടിയെയും യുവതിയെയും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകലിന് മുമ്പ് തന്നെ യുവതിക്ക് ആൺകുട്ടിയുമായി ശാരീരിക അടുപ്പം പുലർത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. 

ഒരേ സമയം 12 സ്ത്രീകളുമായി സെക്‌സ്; ഫേക്ക് ഐഡികളില്‍ വിലസിയ 60-കാരന്‍ കുടുങ്ങി

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 60-കാരനായ ഇയാളുടെ പെണ്‍വേട്ട. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ലൈന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ നിരവധി അക്കൗണ്ടുകള്‍ തുടങ്ങി സ്ത്രീകളെ വലയില്‍ വീഴ്ത്തുകയും അവരുമായി സജീവമായ ലൈംഗിക ബന്ധം പുലര്‍ത്തുകയുമായിരുന്നു ഇയാളുടെ രീതി. താന്‍ അവിവാഹിതനാണെന്നും സീരിയസായ ബന്ധം തുടങ്ങാന്‍ താല്‍പ്പര്യമുണ്ടെന്നും പറഞ്ഞായിരുന്നു ഇയാളുടെ വലവീശല്‍. എന്നാല്‍, ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് ഒരേ സമയം പല സ്ത്രീകളുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയത്. ഭര്‍ത്താവില്‍നിന്നും വേര്‍പിരിഞ്ഞ് കുട്ടികള്‍ക്കൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളായിരുന്നു ഇയാളുടെ ഇരകള്‍. എന്നാല്‍, ഈ തട്ടിപ്പ് അധികകാലം തുടര്‍ന്നില്ല. അവരിലൊരു സ്ത്രീ ഇക്കാര്യം കണ്ടെത്തുകയും ഫേസ്ബുക്കിലൂടെ ഇയാളുമായുള്ള തന്റെ ബന്ധം തുറന്നെഴുതുകയും ചെയ്തു. ഇയാള്‍ വിവാഹിതനാണെന്നും അവര്‍ എഫ് ബി പോസ്റ്റില്‍ എഴുതി. അതോടെയാണ് മറ്റ് 11 സ്ത്രീകള്‍ കൂടി രംഗത്തുവന്നത്. തങ്ങളെയും ഇയാള്‍ കബളിപ്പിച്ചതായി ഇവര്‍ അറിയിച്ചു.  തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധം സ്ഥാപിച്ചതിന് നഷ്ടപരിഹാരം തേടി ഇയാളുടെ ഭാര്യ തങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമോ എന്ന ഭയത്തിലാണ് ഇവരിപ്പോള്‍. 

തായ്‌ലാന്റിലാണ് സംഭവം. 40 മുതല്‍ 60 വയസ്സു വരെ പ്രായമുള്ള 12 സ്ത്രീകളാണ് 60 വയസ്സുള്ള ഒരാള്‍ക്കെതിരെ രംഗത്തുവന്നത്. പ്യു എന്ന് അറിയപ്പെടുന്ന ഇയാള്‍ തങ്ങളെ ചതിയില്‍ വീഴ്ത്തിയതായാണ് ഇവര്‍ വെളിപ്പെടുത്തിയത്. തായ്‌ലാന്റിലെ നിയമമനുസരിച്ച്, ഇയാളുടെ ഭാര്യയ്ക്ക് ഇവരില്‍നിന്നും വന്‍ തുക നഷ്ടപരിഹാരം വാങ്ങാനുള്ള അവകാശമുണ്ട്. അവര്‍ കോടതിയെ സമീപിക്കുമോ എന്ന ഭീതിയിലാണ് ഇവരിപ്പോള്‍ കഴിയുന്നത്. അതിനായി, നിയമാഭിപ്രായം തേടുന്നതിനായി 12 പേരും ഒരുമിച്ച് ഒരു പ്രമുഖ അഭിഭാഷകനെ സമീപിച്ചിട്ടുണ്ട്. അഭിഭാഷകനൊപ്പം ഇവര്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഈ വിവരം പുറത്തുവിട്ടത്. 

60 വയസ്സുള്ള പ്യു താനൊരു ബിസിനസുകാരനാണ് എന്നാണ് എല്ലാവരോടും പരിചയപ്പെടുത്തിയത്. തായ്‌ലാന്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജാപ്പനീസ് കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ ആണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. പല പേരുകളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങിയാണ് ഇയാള്‍ സ്ത്രീകളെ വലിയില്‍ വീഴ്ത്തിയത്. സമ്പന്നനായ ബിസിനസുകാരാനാണെന്നും വിവാഹമോചിതനാണെന്നും പറഞ്ഞാണ് സ്ത്രീകളെ ഇയാള്‍ ആകര്‍ഷിച്ചത്. ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച് മക്കള്‍ക്കൊപ്പം തനിയെ താമസിക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ ഇരകളാക്കിയിരുന്നത്.  താന്‍ സീരിയസായ ഒരു ബന്ധത്തിന് ആഗ്രഹിക്കുന്നു എന്നു പറഞ്ഞശേഷം ബന്ധം സ്ഥാപിച്ച് ഇവരുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയാണ് ഇയാള്‍ ചെയ്തുവന്നിരുന്നത്. 

ഇയാള്‍ വിവാഹിതനാണെന്ന് ഇതിലൊരു സ്ത്രീ അറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിയത്. 56-കാരിയായ നൂയ എന്ന സ്ത്രീയാണ് ഇയാള്‍ക്കെതിരെ ആദ്യം രംഗത്തുവന്നത്. ഇയാള്‍ എങ്ങനെയാണ് താനുമായി ബന്ധമുണ്ടാക്കിയതെന്നും എത്ര വലിയ ചതിയാണ് തന്നോട് കാണിച്ചതെന്നുമാണ് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് എഴുതിയത്. നുണകള്‍ പറഞ്ഞും വ്യാജവിവരങ്ങള്‍ പങ്കുവെച്ചുമൊക്കെ തന്റെ വിശ്വാസം പിടിച്ചുപറ്റിയശേഷം ഇയാള്‍ സെക്‌സിന് പ്രേരിപ്പിച്ചതായും താനുമായി കുറേ തവണ ലൈംഗിക ബന്ധം പുലര്‍ത്തിയതായുമാണ് ഇവര്‍ എഴുതിയത്. വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോഴൊക്കെ ഒഴിഞ്ഞുമാറിയ ഇയാള്‍ക്ക് ഭാര്യയും കുട്ടികളും ഉണ്ടായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അവര്‍ എഴുതി. കാര്യമറിയാതെ താന്‍ ചെയ്തുപോയ അബദ്ധം ഇയാളുടെ ഭാര്യയോട് തുറന്നുപറയണമെന്നും അവര്‍ പറഞ്ഞു. 

ഇതിനു പിന്നാലെയാണ് മറ്റ് 11 സ്ത്രീകള്‍ കൂടി രംഗത്തുവന്നത്. ഇവര്‍ക്കാര്‍ക്കും പരസ്പരം അറിയുമായിരുന്നില്ല. എങ്കിലും തങ്ങളെല്ലാം ഒരേ ആളാല്‍ ചതിക്കപ്പെടുകയായിരുന്നു എന്ന ബോധ്യം ഇവരെ ഒരുമിപ്പിച്ചു നിര്‍ത്തി. തുടര്‍ന്ന്, കോടതിയെ സമീപിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രമുഖ അഭിഭാഷകനെ ഇവര്‍ സമീപിച്ചത്. 

തായ്‌ലാന്റ് നിയമപ്രകാരം വിവാഹ ബന്ധത്തിലിരിക്കുന്ന പുരുഷന്‍മാരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് നിയമവിരുദ്ധമാണ്. ഇങ്ങനെ സംഭവിച്ചാല്‍, ഈ പുരുഷന്‍മാരുടെ ഭാര്യമാര്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാനാവും. മറ്റൊരാളുടെ ഭര്‍ത്താവുമായി ശാരീരിക ബന്ധം പുലര്‍ത്തി എന്ന് തെളിയിക്കപ്പെട്ടാല്‍ വന്‍ നഷ്ടപരിഹാര തുക നല്‍കേണ്ടിവരും. ഈ സാഹചര്യത്തിലാണ്, തങ്ങള്‍ നിയമക്കുരുക്കില്‍ പെടുമെന്ന് ഭയന്ന് ഈ സ്ത്രീകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ